19 സെന്റ് ഭൂമി + വീട് – ഒരു തരി സ്വര്‍ണ്ണം ഇല്ല – ഭാര്യയുടെ കയ്യില്‍ – 22 ലക്ഷം ; ജലീലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
കൊച്ചി: മന്ത്രി കെ.ടി ജലീല്‍ തന്റെ സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരമാണ് ജലീല്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പത്തൊമ്ബതര സെന്റും വീടുമാണ് തനിക്കുള്ളതെന്നാണ് ഇഡിക്ക് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ കെടി ജലീല്‍ പറയുന്നത്.
ഭാര്യയോ മക്കളോ സ്വര്‍ണം ധരിക്കുന്നവരല്ല, ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ലെന്നും കെടി ജലീല്‍ പറയുന്നു
കാനറാ ബാങ്ക് വളാഞ്ചേരി ശാഖയില്‍ 5ലക്ഷം രൂപയുടെ ഹോം ലോണ്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 2 കോപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകള്‍. 1.50 ലക്ഷം രൂപയില്‍ താഴെവരുന്ന ഫര്‍ണിച്ചറുകളും 1500 പുസ്തകളും വീട്ടിലുണ്ട് . നാലര ലക്ഷം രൂപ സ്വന്തം സമ്ബാദ്യമായി കയ്യിലുണ്ടെന്നും 27 വര്‍ഷത്തെ ശമ്ബള സമ്ബാദ്യമായി 22 ലക്ഷം രൂപ ഭാര്യയുടെ കൈവശമുണ്ടെന്നും സ്വത്ത് വിവരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2 തവണ യുഎഇയിലേക്ക് യാത്ര ചെയ്തു. ഒരു തവണ റഷ്യയിലും, 1 തവണ അമേരിക്കയിലും, 1 തവണ മാലി ദ്വീപിലും, 1 തവണ ഖത്തറിലും പോയിട്ടുണ്ടെന്നും മന്ത്രി എന്‍ഫോഴ്‌മെന്റ് ഡയറക്ടേറ്റിന് മുന്നില്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്