ജെ പി നദ്ധയ്‌ക്കെതിരെയുള്ള അക്രമണം ; ചീഫ് സെക്രട്ടറിയും ഡി ജി പിയും നേരിട്ടെത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കൊല്‍ക്കത്ത: ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായ സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും നേരിട്ടെത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. തിങ്കളാഴ്ച നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.
നദ്ദയ്‌ക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ ലോക്കല്‍ പൊലീസിന് വീഴ്‌ച സംഭവിച്ചു എന്നാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കേന്ദ്രനേതാക്കള്‍ വരുമ്ബോള്‍ ലോക്കല്‍ പൊലീസ് പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുണ്ട്. എന്നാല്‍ വ്യാഴാഴ്ച നദ്ദയ്‌ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. അത് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാതിരുന്നതിന്റെ വീഴ്‌ചയാണ്. ബി ജെ പി ദേശീയപ്രസിഡന്റിന്റെ യാത്ര സംബന്ധിച്ച് സര്‍ക്കാരിനും ലോക്കല്‍ പൊലീസിനും നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതാണെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ജെ പി നദ്ദയ്‌ക്കെതിരെ നടന്ന ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്‌ത ആക്രമണം ആണെന്ന് ബി ജെ പി ആരോപിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ പാര്‍ലമെന്റ് മണ്ഡലമായ ഡയമണ്ട് ഹാര്‍ബറില്‍ വച്ചാണ് വ്യാഴാഴ്ച ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. വടിയും കല്ലുകളും ഉപയോഗിച്ച് ജനക്കൂട്ടം നദ്ദയുടെ കാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ബി ജെ പി നേതാക്കളായ കൈലാഷ് വിജയവര്‍ഗീയ, മുകുള്‍ റോയ് തുടങ്ങിയവര്‍ക്ക് പരിക്കേറ്റിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്