വേണ്ട… ഐപിസുകാരുടെ മാടമ്പി തരം ഈ സര്‍ക്കാരിനോട് വേണ്ടെന്ന് മുഖ്യമന്ത്രി- പിണറായിക്കൊപ്പം 75,000 പൊലീസുകാര്‍ – എഡിജിപിക്കൊപ്പം 40 ഐപിസുകാര്‍ മാത്രം
തിരുവനന്തപുരം: പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച എഡിജിപി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ മേധവി സ്ഥാനത്തു നിന്നും മാറ്റി. പകരം നിയമനം നല്‍കിയിട്ടില്ല. എഡിജിപിയുടെ മകള്‍ സ്‌നിഗ്ദ പൊലീസുകാരനെ മര്‍ദ്ദിച്ച് ആശുപത്രിയിലാക്കിയതിന് പിന്നാലെയാണ് എഡിജിപിയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. പൊലീസുകാരനായ ഗവാസ്‌കര്‍ മകളുടെ തല്ലുകൊണ്ട് ആശുപത്രിയിലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇതിനിടെ ഇയാളെ തല്‍സ്ഥാനത്ത് നിന്നും നീക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.
പൊലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം. സായുധ സേനകളില്‍ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിര്‍ബന്ധിക്കാന്‍ അവസരം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് സേനയ്ക്ക് പുറത്തു നിയമനം നല്‍കാന്‍ ആലോചിക്കുന്നത്. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റത് അടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നത്.
ഗവാസ്‌ക്കറെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. തെക്കന്‍ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പൊലീസ് ഡ്രൈവറുടെ ഭാര്യയുടെ പരാതി സ്വീകരിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗവാസ്‌കറുടെ ഭാര്യ രേഷ്മ നല്‍കിയ പരാതി സ്വീകരിച്ചശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ പൊലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും എഡിജിപിയുടെ മകള്‍ക്കെതിരെ ചെറുവിരല്‍ പോലും പൊലീസ് അനക്കുന്നില്ല.
ഇതിനിടെ എഡിജിപി സുധേഷ്‌കുമാറിനെതിരോ പൊലീസില്‍ നിന്ന് ഇന്നും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു. എ.ഡി.ജി.പിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിതാ ക്യാമ്ബ് ഫോളോവര്‍ ആരോപിച്ചു. വീട്ടുജോലിക്കെത്താന്‍ വൈകിയതിന് മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. തന്നെ പട്ടിയെ കൊണ്ട് കടിപ്പിക്കാത്തതിന് എ.ഡി.ജി.പി മറ്റ് ഫോളോവേഴ്സിനെ ശകാരിച്ചെന്നും അവര്‍ ആരോപിച്ചു. തന്നേയും കുടുംബത്തേയും അധിക്ഷേപിച്ച് സംസാരിക്കുന്നതും പതിവായിരുന്നെന്നും ക്യാമ്ബ് ഫോളോവര്‍ വെളിപ്പെടുത്തി.
സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച്, എ.ഡി.ജി.പി.യുടെ ഡ്രൈവര്‍ ഗവാസകര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി വനിതാ ക്യാമ്ബ് ഫോളോവര്‍ രംഗത്ത് എത്തിയത്. ഒദ്യോഗികവാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലോളം സര്‍ക്കാര്‍ വാഹനങ്ങള്‍. മാടമ്ബിയെ പോലെയാണ് സുധേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. സുധേഷ്‌കുമാറിന്റെ പട്ടിക്ക് യാത്ര ചെയ്യാനും പൊലീസ് വാഹനം. മകളെ ശാരീരിക ക്ഷമത പരീശിലിപ്പിക്കുന്നത് വനിത പൊലീസ് ഉദ്യോഗസ്ഥ. വീട്ടില്‍ ജോലിക്ക് നിയോഗിച്ചരിക്കുന്നത് 15 ലേറെ ക്യാമ്ബ് ഫോളേവറന്മാരെ-അങ്ങനെ നിരവധി പരാതികളാണ് പൊലീസ് അസോസിയേഷന്‍ ഉയര്‍ത്തുന്നത്. പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥന് അന്വേഷണചുമതല കൈമാറി. പൊലീസിലെ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.
എഡിജിപി സുധേഷ്‌കുമാറിതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ഒന്‍പത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുള്ള എഡിജിപിയായ അദ്ദേഹം നാലോളം വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. ഔദ്യോഗകമായി സര്‍ക്കാര്‍ നല്‍കിയ വാഹനത്തിന് പുറകെയാണ് ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. വിവിധ ബറ്റാലിയനുകളിലേക്ക് ആഭ്യന്തരവകുപ്പ് നല്‍കിയ വാഹനങ്ങള്‍ ആണ് സ്വന്തം വീട്ടാവശ്യത്തനായി ഇദ്ദേഹം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്റെ പട്ടിയാണെന്നത് കൗതുകം ഉയര്‍ത്തുന്നുവെന്നും പൊലീസ് അസോസിയേഷന്‍ പറയുന്നു.
മകളുടെ ശരീരസംരക്ഷണത്തനും വ്യായമത്തിനുമായി ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. മകളോടെപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക വ്യായമത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ് ഇവരുടെ ജോലി. വാഹനങ്ങള്‍ ഒടിക്കുന്നതിനായി മൂന്ന് ഡ്രൈവറന്മാരെയും വീട്ടിലേയും ഓഫീസിലേയും സുരക്ഷക്കായി 11 പുരുഷ പൊലീസുകാരെയും നിയോഗിച്ചുണ്ട്. വിവിധ ബറ്റാലിയനുകളിലെ ക്യാന്റീന്‍ ജോലീക്കായി കൊടുത്തിരിക്കുന്ന കുക്ക് , സ്വീപ്പര്‍ , കാര്‍പെന്റര്‍ , എന്നീ തസ്തികയില്‍ ജോലി ചെയ്യുന്ന നിരവധി പേരെ വീട്ടുജോലിക്കായി നിയോഗിച്ചിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്