×

ഇടുക്കിയില്‍ ഇ്ന്റലിജന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ റോഷിയുടെ മണ്ഡലത്തിലെ ഭൂരിപക്ഷം നിര്‍ണ്ണായകം

ഡീന്‍ വിജയിച്ചാല്‍ ഭൂരിപക്ഷം അമ്പതിനായിരത്തിന് മുകളില്‍
ജോയിസ് ജയിച്ചാല്‍ ഭൂരിപക്ഷം 15000 ല്‍ താഴെ മാത്രം

ഇടുക്കി : ഇടുക്കി മണ്ഡലത്തില്‍ ഡീനന്‍ വിജയിച്ചാല്‍ അത് അന്‍പതിനായരത്തിന് മേല്‍ വോട്ടോടെ മെച്ചപ്പെട്ട മേല്‍ക്കൈ നേടുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ജോയിസ് വിജയിച്ചാല്‍ അത് കഴിഞ്ഞ തവണ ലഭിച്ചതിന്റെ പകുതി പോലും ലഭ്യമാകില്ല. വെറും 15,000 ല്‍ താഴെ മാത്രമായിരിക്കും ഭൂരിപക്ഷമെന്ന് കണക്കാക്കുന്നു. എന്നാല്‍ എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പറയുന്നത്. ഇത് അപ്പാടെ തള്ളികളഞ്ഞുകൊണ്ടാണ് സര്‍വ്വേ ഫലങ്ങളും മറ്റും സൂചിപ്പിക്കുന്നത്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ നിന്നായി 1,30,000 വോട്ടുകളാണ് എന്‍ഡിഎയുടെ സ്ഥാനര്‍ത്ഥികള്‍ക്ക് ആകെ ലഭിച്ചത്. തൊടുപുഴ ഇടുക്കി മണ്ഡലങ്ങളില്‍ നിന്ന് മാത്രം 30,000 ത്തോളം വോട്ടുകള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ഇത്രയും വോട്ടുകള്‍ ഇത്തവണ സമാഹരിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ടെന്നും രാഷ്ട്രീയ നീരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍ഡിഎ വോട്ടുകളില്‍ ബാഷ്പീകരണം നടന്നാല്‍ ആ വോട്ടുകള്‍ എവിടേക്ക് പോകുമെന്നത് സുവ്യക്തമാണ്. എന്നാല്‍ രണ്ട ലക്ഷത്തിന് മേല്‍ വോട്ടുകള്‍ എന്‍ഡിഎ ഏഴ് മണ്ഡലങ്ങളില്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കരസ്ഥമാക്കുമെന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇടുക്കി നിയോജകമണ്ഡലമാണ് ഇക്കുറി ഡീനിനെയാണോ റോഷിയെ ആണോ വിജയിപ്പിക്കുന്നത് എന്ന കാര്യം ഏവരും ഉദ്യോഗത്തോടെയാണ് നോക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഫ്രാന്‍സീസ് ജോര്‍ജ്ജ് എന്ന ഇടുക്കിയുടെ മുന്‍ എംപിയെ റോഷി അഗസ്റ്റിയന്‍ രണ്ടില ചിഹ്നത്തില്‍ പരാജയപ്പെടുത്തിയിരുന്നു. 9,000ത്തോളം വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് ഫ്രാന്‍സീസ് ജോര്‍ജ്ജിനെപ്പോലെയുള്ള സീനിയര്‍ നേതാവിനെ റോഷി അഗസ്റ്റിയന്‍ അടിയറവ് പറയിപ്പിച്ചത്. ജോയ്‌സ് 2014 ല്‍ മല്‍സരിച്ചപ്പോള്‍ 23,000 വോട്ടുകള്‍ ലീഡ് നേടിയിരുന്നു. ഇതാണ് റോഷി മറി കടന്നത്. ഇതേ സാഹചര്യം തന്നെയാണ് ഡീനിനുള്ളതെന്നും പറയപ്പെടുന്നു.
എന്നാല്‍ ജോയ്‌സ് ജോര്‍ജ്ജിന് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങള്‍ എല്ലാം വോട്ടാകാവുമെന്ന പ്രതീക്ഷയിലാണ് ഗോപി കോട്ടമുറിക്കലും കെ കെ ശിവരാമനും പങ്ക് വയ്ക്കുന്നത്. കഴിഞ്ഞ തവണത്തെ അതേ ഭൂരിപക്ഷം ഏഴ് മണ്ഡലത്തിലും ഉണ്ടാകുമെന്നും അവര്‍ പറയുന്നു.
എന്നാല്‍ ഇന്നലെ പത്രസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്ബ് തൊടുപുഴയില്‍ നിന്ന് പി ജെ ജോസഫിന് ലഭിച്ചതിനേക്കാള്‍ വോട്ടുകള്‍ 45,000ത്തിന് മേല്‍ ഭൂരിപക്ഷം തൊടുപുഴയില്‍ നിന്ന് ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരു ലക്ഷത്തിന് മേല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഡീന്‍ വിജയിക്കുമെന്നും എം ജെ ജേക്കബ്ബ് പറഞ്ഞു.
കല്ല് വച്ച നുണകളുടെ കൂമ്പാരമാണ് ജോയ്‌സ് ജോര്‍ജ്ജും എല്‍ഡിഎഫും പ്രചരിപ്പിക്കുന്നതെന്ന് വിവരാവകാശ രേഖകളുടെ പിന്‍ബലത്തില്‍ എം ജെ ജേക്കബ്ബ് പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെയാകെ പ്രതിഷേധം എല്‍ഡിഎഫിനെതിരെ ഉണ്ട്.് അതെല്ലാം യുഡിഎഫിന് സഹായകരമാകും. പഴനി- ശബരിമല റോഡിന് 2150 കോടി രൂപ അനുവദിച്ചിട്ടില്ലെന്ന് രേഖകകളുമായാണ് അദ്ദേഹം സമര്‍ര്‍ഥിച്ചത്. ഇങ്ങനെയൊരു ദേശീയ പാത വിജ്ഞാപനം ചെയ്തിട്ടില്ല. നുണ പ്രചരണങ്ങള്‍ ഇടുക്കിയിലെ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും ജേക്കബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top