×

30 വരെ പ്രായമുള്ള കുറഞ്ഞത് ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് 3,000 വിസകള്‍ നല്‍കുമെന്ന് വ്യക്തമാക്കി യുകെ പ്രധാനമന്ത്രി ഋഷി സുനക്.

ണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓരോ വര്‍ഷവും 3,000 വിസകള്‍ നല്‍കുമെന്ന് വ്യക്തമാക്കി യുകെ പ്രധാനമന്ത്രി ഋഷി സുനക്.

രാജ്യത്തെ യുവാക്കള്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിനാണ് വിസ നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് യുകെ പ്രധാനമന്ത്രി.

18 മുതല്‍ 30 വരെ പ്രായമുള്ള കുറഞ്ഞത് ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയിലെത്തി രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനായി 3,000-ത്തോളം ഇടങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

 

 

ഇത്തരമൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്ബദ് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സാദ്ധ്യമാകുമെന്നും യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്തോ-പസഫിക് രാജ്യങ്ങളില്‍ ഏറെ ബന്ധം പുലര്‍ത്തുന്നത് ഇന്ത്യയുമായാണ്. യുകെയിലെ അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണ്. ജി 20 ഉച്ചകോടിയോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഋഷി സുനക് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തുകയാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഒരു യൂറോപ്യന്‍ രാജ്യവുമായി ഇന്ത്യ നടത്തുന്ന ആദ്യ ഇടപാടായിരിക്കും. 24 ബില്യണ്‍ പൗണ്ടിന്റെ മൂല്യമുള്ള കരാറിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top