×

ഇന്ദു മല്‍ഹോത്രയുടെ വിധിയാണ്‌ ശരി അറ്റോര്‍ണി ജനറല്‍ – കെ.കെ.വേണുഗോപാല്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍.
കോടതി വിധിക്കെതിരെ സ്ത്രീകള്‍ നടത്തുന്ന സമരം ഞെട്ടിക്കുന്നതാണ്. കോടതി ജനവികാരം മനസ്സിലാക്കണമായിരുന്നു. ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എഴുതിയ വിയോജിപ്പ് വിധിയോടാണ് തനിക്ക് യോജിപ്പെന്ന് കെ കെ വേണുഗോപാല്‍ പറഞ്ഞു.

സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ കേരളത്തില്‍ ആര്‍എസ്‌എസിന്റെയും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെയും ആഭിമുഖ്യത്തില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നിരവധി ഹൈന്ദവ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം.

സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന പുന:പരിശോധന ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തില്‍ പുറത്തുവന്ന എജിയുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top