ILNA നേതൃത്വത്തില്‍ – ഡിജിറ്റല്‍ പബ്ലീഷിംഗ് മാര്‍ക്കറ്റിംഗ് ശില്‍പ്പശാല 7,8 തീയതികളില്‍
പ്രസീദ്ധീകരണ രംഗത്തെ പുതിയ ഡിജിറ്റല്‍ പ്രവണതകള്‍ വിശദീകരിക്കുന്ന ദ്വിദിന ശില്‍പ്പശാല 7,8 തീയതികളില്‍ ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടക്കും. രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ശില്‍പ്പശാല. ഇന്ത്യന്‍ ലാംഗ്വേജ് ന്യൂസ്‌പേപ്പേഴ്‌സ് അസോസിയേഷനാണ് സംഘാടകര്‍.
വെബ്‌സൈറ്റ് രൂപകല്‍പ്പന, വാര്‍ത്തകളുടെയും ലേഖനങ്ങളുടേയും സോഷ്യല്‍ മീഡിയ പ്രമോഷന്‍, വില്‍പ്പനയും വരുമാനവും വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ദ്ധന്‍ അലോക് അഗര്‍വാള്‍ നയിക്കും.
പത്രം, മാസിക, വെബ്‌സൈറ്റ് തുടങ്ങിയ മേഖലളിലുള്ളവര്‍ക്ക് പ്രയോജനകരമായിരിക്കുമെന്ന് ഇന്ത്യന്‍ ലാംഗ്വേജസ് ന്യൂസ്‌പേപ്പേഴ്‌സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ എബ്രഹാം വാര്‍തത്താസമ്മേളനത്തില്‍ പറഞ്ഞു. ഫോണ്‍ 9747401766, 8921760538
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്