വെള്ളിയാഴ്‌ച 12.30 വരെ ഇടുക്കി ഡാം ട്രയല്‍ റണ്‍ തുടരും 8 മണിയ്‌ക്ക് രണ്ട് ഷട്ടര്‍ കൂടി തുറന്നേക്കും
ഇടുക്കി : ചെറുതോണി ഡാം നാളെ രാവിലെ ആറു മണി മുതല്‍ തുറന്നുവിടും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഇടുക്കിയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ സമയം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകള്‍ തുറക്കുന്നത്.
നാളെ രാവിലെ ചെറുതോണിയിലെ ഒന്നിലേറെ ഷട്ടറുകള്‍ ഒരേസമയം തുറക്കുമെന്നാണ് സൂചന. ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ഷട്ടറുകള്‍ രാത്രിയിലും തുറന്നുവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാത്രി നീരൊഴുക്ക് ഇതേനിലയില്‍ തുടര്‍ന്നാലും, ഡാമിന്റെ പരമാവധി സംഭരണശേഷിയായ 2403 അടി വരെ എത്തില്ലെന്നാണ് കെഎസ്‌ഇബി അധികൃതരുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്