ഇടുക്കി അണക്കെട്ടു നിറയാന്‍ 24 അടി കൂടി, ദിവസേന ഒഴുകിയെത്തുന്നത് മൂന്ന് അടി വെള്ളം, വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സംഭരണ ശേഷി പരമാവധിയിലെത്താന്‍ 24 അടി കൂടി. ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 2378.221 അടിയാണ്. 2.7 അടിയാണ് ഇന്നലെ ഉയര്‍ന്നത്.
ഇടുക്കി അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. ഒരാഴ്ചയായി ശരാശരി മൂന്ന് അടി വെള്ളം ദിവസേന ഒഴുകിയെത്തുന്നുണ്ട്. ഈ നിലയില്‍ നീരൊഴുക്കു തുടര്‍ന്നാണ് ഒരാഴ്ചയ്ക്കകം തന്നെ ജലനിലരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുമെന്നാണ് കരുതുന്നത്.
ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മൂലമറ്റം പവര്‍ ഹൗസിലെ ഉല്പാദനം ചൊവ്വാഴ്ച 4.116 യൂനിറ്റായി ഉയര്‍ത്തി. തിങ്കളാഴ്ച 2.244 ദശലക്ഷം യൂനിറ്റായിരുന്നു. ശബരിഗിരി പദ്ധതിയില്‍ 4.6775 ദശലക്ഷം യൂനിറ്റും ഉല്പാദിപ്പിച്ചു.
സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ കുറ്റ്യാടി, തരിയോട്, പൊന്മുടി, കല്ലാര്‍കുട്ടി, പൊരിങ്ങല്, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലാണ്. എല്ലാ അണക്കെട്ടുകളിലും കൂടി 3054.01 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന് ആവശ്യമായ വെള്ളമുണ്ട്. ആകെ സംഭരണശേഷിയുടെ 74 ശതമാനമാണിത്. കഴിഞ്ഞവര്‍ഷം ഈസമയം, സംസ്ഥാനത്തെ ആകെ 916.946 ദശലക്ഷം യൂനിറ്റിനുള്ള ജലം മാത്രമാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം മൂന്നിരട്ടിയോളമാണ് വര്‍ധന.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്