ഇടുക്കി ജില്ലയില്‍ പോളിംഗ് പുരോഗമിക്കുന്നു – പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര തന്നെ
ഇടുക്കി ജില്ലയില്‍ പോളിംഗ് പുരോഗമിക്കുന്നു – പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര തന്നെ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. സാമൂഹ്യ അകലം പാലിച്ചാണ് വോട്ടര്‍മാര്‍ ക്യൂ നില്‍ക്കുന്നത്. 16.01% ശതമാനമാണ് ആകെ പോളിംഗ്. തിരുവനന്തപുരം: 14.39%, കൊല്ലം : 17%, പത്തനംതിട്ട :16 %, ആലപ്പുഴ: 16%, ഇടുക്കി: 15.36%.
ആലപ്പുഴ ജില്ലയില്‍ അഞ്ചിടത്ത് വോട്ടിംഗ് മെഷീന്‍ തകരാറിലായി. തിരുവനന്തപുരം പേട്ടയിലെ മൂന്നു ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാറ് സംഭവിച്ചു. കൊല്ലം തഴവ കുതിരപ്പന്തി എല്‍ പി എസ് ബൂത്ത് നമ്ബര്‍ ഒന്നിലും വോട്ടിംഗ് മെഷീന്‍ തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു.
മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, എംപിമാരായ സുരേഷ് ഗോപി, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ വോട്ട് ചെയ്തു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യഘട്ടത്തില്‍ 24,584 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്