×

ഇടുക്കിയിലെ നിര്‍മാണ നിയന്ത്രണം എട്ട്​ വില്ലേജുകളില്‍ മാത്രം; പുതിയ ഉത്തരവിറങ്ങി

തിരുവനന്തപുരം: ഇടുക്കിയിലെ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് ഭേദഗതി ചെയ്ത് വീണ്ടും ഉത്തരവിറക്കി. 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച 2019 ആഗസ്​റ്റ്​ 22ലെ ഉത്തരവാണ് റവന്യു വകുപ്പ് ഭേദഗതി ചെയ്തത്. പുതിയ ഉത്തരവ് നിലവില്‍വന്നതോടെ നിര്‍മാണ നിയന്ത്രണം മൂന്നാറിലെ ചിന്നക്കനാല്‍, കണ്ണന്‍ ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി എന്നീ എട്ട് വില്ലേജുകളിലൊതുങ്ങും.

തദ്ദേശസ്വയംഭരണ വകുപ്പ് കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് 2019ലെ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഒരു വര്‍ഷമായിട്ടും ഒന്നും നടന്നില്ല. ഇടുക്കി ജില്ലയില്‍ ആകെ ഉത്തരവ് നടപ്പാക്കണമോ എന്ന സംശയം പല കോണുകളില്‍നിന്നുണ്ടായി. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകള്‍ക്ക് മാത്രമായി കെട്ടിനിര്‍മാണ ചട്ടങ്ങളില്‍ തദ്ദേശ വകുപ്പ് ആവശ്യമായ ഭേദഗതി വരുത്തണമെന്നാണ് പുതിയ ഉത്തരവ്.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടാണ്, കാര്‍ഷികാവശ്യത്തിന് പതിച്ചുനല്‍കിയ ഭൂമിയില്‍ വാണിജ്യ കേന്ദ്രങ്ങള്‍ക്കായി നിര്‍മാണങ്ങള്‍ നടത്തിയതിനെ സാധൂകരിക്കാന്‍ നയപരമായി സര്‍ക്കാര്‍ തീരുമാനിച്ചത്. അതനുസരിച്ച്‌ മൂന്നാറിലെ അനധികൃത നിര്‍മാണം സാധൂകരിക്കാന്‍ 2019ല്‍ ഉത്തരവിറക്കി. അതോടൊപ്പം ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം അനുവദിച്ച ഭൂമിയില്‍ വ്യവസ്ഥകള്‍ ലംഘിച്ച്‌ വാണിജ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ നടത്തരുതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു.

അതിനായി ബന്ധപ്പെട്ട കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഏത് ആവശ്യത്തിനാണ് പട്ടയം അനുവദിച്ചതെന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റി​െന്‍റ അടിസ്ഥാനത്തില്‍ മാത്രമേ കെട്ടിട നിര്‍മാണം (ബില്‍ഡിംഗ് പെര്‍മിറ്റ്) അനുവദിക്കാവൂയെന്ന് വ്യവസ്ഥ ചെയ്തു. അതനുസരിച്ച്‌ ബന്ധപ്പെട്ട കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു ഉത്തരവ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top