×

മുന്‍ PWD മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ലേക് ഷോറിലെത്തി കേരള വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തി അണുബാധ കുറയുമ്പോള്‍ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനം

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രിയും മുസ്ലീം ലലീഗ് നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയ ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ആശുത്രിയില്‍ നിന്ന് ഇപ്പോള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ സാധ്യതയില്ല. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം കസ്റ്റഡിയില്‍ എടുക്കാനാണ് നീക്കം.

ഇബ്രാഹിം കുഞ്ഞിന് രക്തത്തിലെ വൈറ്റ് ബ്ലഡ് സെല്‍ കൗണ്ട് കുറയുന്ന അവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. ഇപ്പോഴത്തെ ഘട്ടത്തില്‍ ഇബ്രാഹിം കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുപോകുന്നത് അണുബാധ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ഡോക്ടര്‍ നല്‍കുന്ന നിര്‍ദേശം. ഇന്നലെ ആശുപത്രിയില്‍ എത്തിയ ഇബ്രാഹിം കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

രാവിലെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്യാന്‍ വീട്ടിലെത്തിയെങ്കിലും ആശുപത്രിയില്‍ ആണെന്ന് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് സംഘം ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആദ്യം ജൂനിയര്‍ ഡോക്ടര്‍മാരുമായി ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില വിജിലന്‍സ് സംഘം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് സീനിയര്‍ ഡോക്ടര്‍ എത്തിയ ശേഷമാണ് അറസ്റ്റ് റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top