കാലുകള്‍കൊണ്ട് ഐഎഎസ് പരീക്ഷ വിജയിക്കണം- ദേവിക പറയുന്നത് ഇങ്ങനെ- എല്ലാത്തിനും പിന്തുണയുമായി പോലീസുകാരനായ പിതാവും
ഇരുകൈകളുമില്ലാതെ കാലുകള്‍ ഉപയോഗിച്ച് പത്താംക്ലാസ് പരീക്ഷ എഴുതിയ ദേവിക എന്ന മിടുക്കിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് വൈറലായത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മിടുമിടുക്കിയ സമൂഹത്തിലെ നാനാതുറകളില്‍ നിന്നും ആളുകള്‍ അഭിനന്ദിച്ചിരുന്നു.
സഹായിയെ വെച്ച് പരീക്ഷയെഴുതാന്‍ അവസരമുണ്ടായിട്ടും ഒരു പരീക്ഷയ്ക്കു പോലും ദേവിക ആരുടെ സഹായവും കൂടാതെ തന്റെ കരുത്തുറ്റ കാലുകള്‍ കൊണ്ട് പരീക്ഷയെഴുതിയാണ് വിജയം സ്വന്തമാക്കിയത്.
കാലുകള്‍ കൈകളാക്കിയ ദേവികയെ നേരില്‍ കാണാന്‍ സുരേഷ് ഗോപിയെത്തി. വള്ളിക്കുന്നത്തെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. ദേവികയുടെ കാലില്‍തൊട്ട് അഭിനന്ദിക്കുന്ന ചിത്രം സുരേഷ് ഗോപി തന്നെ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.ജന്മനാ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകള്‍ ഉപയോഗിച്ച് എഴുതാന്‍ പഠിപ്പിച്ചത്.
വള്ളിക്കുന്ന് സിബിഎച്ച്‌എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ദേവിക എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. മറ്റൊരു കുട്ടിയെ വച്ച് പരീക്ഷയെഴുതാനുള്ള സൗകര്യം വേണ്ടെന്നുവച്ചാണ് ദേവിക മറ്റെല്ലാ ക്ലാസുകളിലെയും പരീക്ഷ പോലെ എസ്‌എസ്‌എല്‍സിയും സ്വയം എഴുതിയത്.
കോഴിക്കോട് വള്ളിക്കുന്ന് സി.ബി.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ദേവിക. എസ്‌എസ്‌എല്‍സിയില്‍ രണ്ട് പരീക്ഷയില്‍ മാത്രം അനുവദനീയമായ അധിക സമയം ഉപയോഗിച്ചതല്ലാതെ മറ്റെല്ലാ പരീക്ഷകളും മറ്റുള്ളവര്‍ക്ക് ഒപ്പം എഴുതി തീര്‍ത്താണ് ഈ മിടുക്കി എ പ്ലസ് കരസ്ഥമാക്കിയത്. പഠിച്ച സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും ദേവികയുടെ വിജയത്തിനായി ഒപ്പം നിന്നു. അതിലുപരി മാതാപിതാക്കളുടെ അളവറ്റ സ്നേഹവും പ്രോത്സാഹനവും ദേവികയുടെ കഠിനാധ്വാനവും ഈ വിജയത്തിന് മാറ്റു കൂട്ടി.
പഠനത്തില്‍ മാത്രമല്ല കലയിലും പാട്ടിലും ഒന്നാം സ്ഥാനക്കാരിയാണ് ദേവിക. ചിത്രം വരച്ചും പാട്ടു പാടിയും ദേവിക നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇനി പ്ലസ് വണിന് ഹ്യുമാനിറ്റീസ് എടുത്ത് ഇവിടെ തന്നെ പഠിക്കാനാണ് ദേവികയുടെ തീരുമാനം.
ഭാവിയില്‍ സിവില്‍ സര്‍വീസ് നേടണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. സിവില്‍ പൊലീസ് ഓഫീസറായ അച്ഛന്‍ സജീവും അമ്മ സുജിതയും മകളുടെ ഏത് സ്വപ്നങ്ങളുടെ ചിറകു വിടര്‍ത്താനും കൂടെയുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്