ഈറന്‍ മിഴിയോടെ… ഗദ്‌ഗദത്തോടെ… ഐജി ശ്രീജിത്തിന്റെ കണ്ണീര്‍ ചിത്രമെടുത്തത് ജഗതി സ്വദേശി അജയ് മധു
സന്നിധാനം: സമസ്താപരാദങ്ങളും പൊറുക്കണമേ എന്ന് പൊട്ടിക്കരഞ്ഞ് സന്നിധാനത്ത് കൈകൂപ്പി നില്‍ക്കുന്ന ഐ.ജി ശ്രീജിത്തിനെ ആദ്യം തിരിച്ചറിഞ്ഞ് ദൃശ്യം പകര്‍ത്തിയത് കേരളാ കൗമുദി തിരുവനന്തപുരം ഫോട്ടോ ഗ്രാഫര്‍ അജയ് മധു. തീര്‍ത്തും അപ്രതീക്ഷിതമാണ് ഈ ചിത്രം തിരുവനന്തപുരത്തുകാരനായ അജയ് മധുവിന്റെ ക്യാമറയില്‍ പതിഞ്ഞത്. ഇതോടെ ശബരിമല വിഷയത്തില്‍ പോലും വിശ്വാസികള്‍ ചര്‍ച്ചയാക്കിയ ചിത്രത്തിന്റെ ഉടമയായി അജയ് മധു മാറി.
പുലര്‍ച്ചെ നാലരയ്ക്ക് സാന്നിധാനത്തെത്തിയ അജയ് പന്തളം രാജ പ്രതിനിധി ശശികുമാര വര്‍മ്മ ദര്‍ശനത്തിനെത്തുന്ന ചിത്രം പകര്‍ത്താനായി എത്തിയതായിരുന്നു. അഞ്ച് മണിയോടെ നട തുറന്നപ്പോഴാണ് ശശികുമാര വര്‍മ്മയുടെ തൊട്ട് പിന്നിലായി നില്‍ക്കുന്ന ടീ ഷര്‍ട്ട് ധരിച്ച ആളെ കാണുന്നത്. ഒറ്റ നോട്ടത്തില്‍ മനസ്സിലായില്ല. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് അജയ് ഭഗവാന്റെ മുന്നില്‍ തൊഴുത് കുമ്ബിട്ട് നില്‍ക്കുന്നത് ഐ.ജി ശ്രീജിത്താണെന്ന് കാണുന്നത്. നോക്കുമ്ബോള്‍ കണ്ണുകള്‍ കലങ്ങി നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്.
പിന്നെ ഒന്നും നോക്കിയില്ല. തുരുതുരാ ഫ്‌ളാഷ് മിന്നി. തൊഴുത് വണങ്ങിയ ശേഷം നേരെ പോയത് തന്ത്രിയുടെ മുറിയിലേക്കായിരുന്നു. തന്ത്രിയുമായി ഇരുപത് മിനിട്ടോളം സംസാരിച്ച ശേഷം പൊലീസുകാരോടൊപ്പം പമ്ബയിലേക്ക് മടക്കം. മലയാളി ഏറെ ചര്‍ച്ചയാക്കി ചിത്രത്തെ കുറിച്ച് ‘ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം’ എന്നായിരുന്നു അജയ് മധുവിന്റെ പ്രതികരണം. ‘ഐ.ജി എത്തിയതൊന്നും അറിയാതെയായിരുന്നു സോപാനത്തിന് സമീപം നിന്നത്. അപ്രതീക്ഷിതമായി ഐ.ജി എത്തിയപ്പോള്‍ ഒന്നു ഞെട്ടി. എങ്കിലും അദ്ദേഹത്തിന്റെ വികാരപ്രകടനങ്ങള്‍ പകര്‍ത്താനായി ‘. അജയ് പറയുന്നു.
അജയ് മധു തിരുവനന്തപുരം ജഗതി സ്വദേശിയാണ്. അഞ്ച് വര്‍ഷമായി മാധ്യമ രംഗത്ത് ഫോട്ടോ ഗ്രാഫറായി ജോലി ചെയ്യുകയാണ്. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് അവാര്‍ഡ് ജേതാവാണ് മംഗളത്തില്‍ മൂന്ന് വര്‍ഷം ജോലി ചെയ്ത ശേഷമാണ് ഇപ്പോള്‍ കേരളാ കൗമുദിയിലെത്തിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്