ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കില്ല; സരിതയുടെ ഹര്‍ജി സുപ്രീംകോടതി തളളി
ന്യൂഡല്‍ഹി: എറണാകുളം എം പി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സരിത നായരും എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടതിനാല്‍ വരണാധികാരി പത്രിക തളളുകയായിരുന്നു. ഇതിനെതിരെ സരിത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തളളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
നേരത്തെ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്‌ത് സരിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ആ ഹര്‍ജിയും തളളുകയായിരുന്നു.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്, എറണാകുളം, എന്നിവിടങ്ങളില്‍ സരിത നല്‍കിയ നാമനിര്‍ദേശ പത്രികയാണ് വരണാധികാരികള്‍ തളളിയത്. എന്നാല്‍ അമേഠിയില്‍ സരിത നായരുടെ പത്രിക സ്വീകരിക്കുകയും സരിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്