‘ കോണ്‍ഗ്രസ് എം പി ഹൈബി ഈഡന്‍ എന്തിനാണ് തിരുവനന്തപുരം മാറ്റണമെന്ന് സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടത് ? – മുഖ്യമന്ത്രി
കൊച്ചി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്.
തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി.
അതേസമയം, ഹൈബി ഈഡന്റെ നിര്‍ദ്ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ഈ നിര്‍േശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
ഇത് വളരെ വിചിത്രമായ നിര്‍ദേശമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇങ്ങനയൊരു രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസിനുള്ളതുകൊണ്ടാണോ പാര്‍ട്ടി എംപി ഇങ്ങനെ ഒരു സ്വകാര്യ ബില്‍ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
അപ്രായോഗികമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ കാരണം ഇവയൊക്കെയാണ്. സംസ്ഥാന രൂപീകരണം മുതല്‍ തന്നെ തിരുവനന്തപുരം തലസ്ഥാനമായി തുടരുകയാണ്. അതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. കൊച്ചി വലിയ മഹാനഗരമാണ്.
ഇനിയും വികസിക്കാനുള്ള സ്ഥലപരിമിതി സംബന്്ധിച്ച പ്രശ്‌നങ്ങള്‍ അവിടെയുണ്ട്. ഒരു കാരണവും ഇല്ലാതെ തലസ്ഥാനം ഒരുനഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റി സ്ഥാപിക്കുകയെന്നത് അതിഭീമമായ സാമ്ബത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടാകും. അത്തരത്തിലുള്ള ഒരു സാഹചര്യവും സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ല.
തലസ്ഥാന നഗരമായ തിരുവനന്തപുരം സംസ്ഥാനത്തിന്റെ തെക്കെ അറ്റത്തായതുകൊണ്ട് പലര്‍ക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുണ്ട് എന്നതായിരുന്നു ഹൈബി ഈഡന്‍ സ്വകാര്യബില്ലില്‍ ചൂണ്ടിക്കാണിച്ചത്.
ത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്