ഹൈബിയുടെ പകരക്കാരനാവാന്‍ കെ.വി തോമസ് -ദില്ലിയില്‍ നിന്ന് ഇനി തിരുവനന്തപുരത്തേക്ക്
കൊച്ചി; ഹൈബി ഈഡന്‍ എംപിയായതോടെ ഒഴിഞ്ഞ എറണാകുളത്തെ നിയമസഭാ സീറ്റില്‍ കണ്ണുവെച്ച് മുന്‍ എംപി കെ.വി തോമസ്. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കം ശക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹൈബി ഈഡന്റെ പകരക്കാരനായി നിയമസഭയിലേക്ക് ജയിച്ചു കയറി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് മുതിര്‍ന്ന നേതാവിന്റെ നീക്കം.
എറണാകുളത്തിന്റെ എംപിയായിരുന്ന കെ. വി തോമസിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തഴഞ്ഞാണ് സിറ്റിങ് എംഎല്‍എ ആയ ഹൈബി ഈഡന് അവസരം നല്‍കിയത്. ഇതില്‍ കെ.വി തോമസിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എംപി സ്ഥാനത്തിന് പകരം പാര്‍ട്ടിയില്‍ പദവി വാഗ്ദാനം ചെയ്താണ് അദ്ദേഹത്തെ മയപ്പെടുത്തിയത്.
ഡല്‍ഹിയില്‍ എത്തിയ കെ.വി തോമസ് നേതാക്കളെ കണ്ട് താല്‍പ്പര്യം അറിയിച്ചെന്നാണ് സൂചന. ഹൈക്കമാന്റിന്റെ പിന്തുണയും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ട്ടിയ്ക്കായി അധ്വാനിക്കാന്‍ ഇപ്പോഴും കഴിയുന്ന ആളാണ് താനെന്നാണ് കെ.വി തോമസ് പറയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്