മനുഷ്യാവകാശ സെമിനാറും സൗജന്യ പുസ്‌തക വിതരണവും 26 ന് – ജസ്റ്റീസ് മോഹന്‍ദാസ് ഉദ്‌ഘാടനം ചെയ്യും-
തൊടുപുഴ: ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ മെയ് മാസം 26 ശനിയാഴ്‌ച രാവിലെ 10 ന് തൊടുപുഴ എ. പി. ജെ അബ്‌ദുള്‍ കലാം മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഹാളില്‍ സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് നടത്തുന്ന മനുഷ്യാവകാശവും പൊതുജനങ്ങളും എന്ന വിഷയത്തെപ്പറ്റി സെമിനാറും തൊടുപുഴ ബ്ലോക്കിനു കീഴിലുള്ള മുഴുവന്‍ അംഗന്‍വാടികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ പുസ്‌ത വിതരണവും നടത്തപ്പെടുന്നു. പ്രസ്‌തുത സമ്മേളനത്തിന്റെ ഉത്‌ഘാടനം കേരള മനുഷ്യാവകാശ കമ്മീഷന്‍ ആക്‌ടിംഗ് ചെയര്‍മാന്‍ ജസ്റ്റിസ്. പി. മോഹന്‍ദാസ് നിര്‍വ്വഹിക്കുന്നതായിരിക്കും.
സ്‌ക്കൂള്‍ പുസ്‌ത പ്രസാധക രംഗത്തെ പ്രമുഖരായ ആഷികാ ബുക്ക് ഹൗസ് കുട്ടികള്‍ക്കുള്ള പുസ്‌തകങ്ങള്‍ സൗജന്യമായി നല്‍കുന്നു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സിനോജ് ജോസ് പുസ്‌തകവിതരണോത്‌ഘാടനം നിര്‍വ്വഹിക്കുന്നു.
ജില്ലാ പ്രസിഡന്റ് മാത്യു അഗസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് സ്ഥാപക പ്രസിഡന്റ് ഡോ. പി. സി. അച്ചന്‍കുഞ്ഞ്, നാഷണല്‍ ചെയര്‍മാന്‍ കെ. യു. ഇബ്രാഹം, സംസ്ഥാന പ്രസിഡന്റ് ടി. പി. മോഹനന്‍, ഓര്‍ഗനൈസര്‍ ആര്‍. ആര്‍. നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലിലന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. എ. ജോര്‍ജ്ജ്, ട്രഷറര്‍ ജോസ് മറാടിക്കുന്നേല്‍, എച്ച്. അര്‍. എഫ്. വനിതാ സെല്‍ പ്രസിഡന്റ് ബേബി ടേം എന്നിവര്‍ സംസാരിക്കുന്നതാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്