×

ഫ്രാങ്കോ വിഷയം; ഹ്യൂമന്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍സ്‌ വത്തിക്കാന്‍ പ്രതിനിധിക്ക്‌ പരാതി നല്‍കി

കൊച്ചി : ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വത്തിക്കാന്‍ പ്രതിനിധി ഗിയാംബാത്തിസ്ത ഡിക്വാത്റോയക്ക് ഹ്യൂമന്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍സ്‌ സ്ഥാപക പ്രസിഡന്റ്‌ ഡോക്ടര്‍ പീ.സി. അച്ചന്‍കുഞ്ഞ്‌ പരാതി നല്‍കി.
എത്രയും പെട്ടെന്ന്‌ വത്തിക്കാന്‍ സ്ഥാനപതി ഈ വിഷയത്തില്‍ ഇടപെടണമെന്നും ബിഷപ്പിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലി നെതിരെയുള്ള കുറവിലങ്ങാട്‌ കന്യാസ്‌ത്രീയുടെ പരാതിയിന്‍മേല്‍ കത്തോലിക്കാ പ്രതിനിധികളുടെ നിസ്സംഗത ഉപേക്ഷിക്കണം. പരാതിക്കാരിയായ കന്യാസ്‌ത്രീയുടേയും, സമരരംഗത്തുള്ള കന്യാസ്‌ത്രീകളുടെയും ജീവിക്കാനുള്ള അവകാശം തന്നെ അപകടത്തിലാണെന്ന്‌ ഉന്നതസ്ഥാനീയരായ ആരോപിതരുടെ ഇടപെടലുകളിലൂടെ വ്യക്തമാണെന്നും പരാതിയില്‍ അറിയിച്ചു.
അടിയന്തിരമായി ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം സംഘടനയുടെ നേതൃത്വത്തില്‍ മാര്‍പാപ്പയ്‌ക്കും ഐക്യരാഷ്ട്രസംഘടനയുടെ ഹ്യൂമന്‍ റൈറ്റ്‌സ്‌ കൗണ്‍സിലിനും മുമ്പാകെ പരാതി നല്‍കുമെന്നും സംഘടന നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി. കന്യാസ്‌ത്രീകളുടെ സമരത്തിന്‌ അനുഭവം അര്‍പ്പിച്ച്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍സ്‌ ചെയര്‍മാന്‍ കെ.യു. ഇബ്രാഹിം സംസാരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top