സര്‍, ഹൗസ് ബോട്ടുകള്‍ എത്തിക്കൂ; ഞങ്ങള്‍ക്ക് മൂത്രമൊഴിക്കണം ; ഉടമകള്‍ സഹകരിക്കണമെന്ന് കളക്ടര്‍
ആണുങ്ങള്‍ക്ക് എങ്ങനേയും മൂത്രമൊഴിക്കാം. എന്നാല്‍ സ്ത്രീകളുടെ പ്രശ്‌നം അതിസങ്കീര്‍ണ്ണമാണ്. മൂത്രമൊഴിക്കാനാവാതെ പലരും തളര്‍ന്ന് വീഴുകയാണ്.
മഴയ്ക്കു ശമനമുണ്ടെങ്കിലും വെള്ളമിറങ്ങാത്ത കുട്ടനാട്ടില്‍ വീടുകളിലെ കിണറുകളും ശൗചാലയങ്ങളുമെല്ലാം ഒരുപോലെ മുങ്ങിക്കിടക്കുന്നതു പകര്‍ച്ചവ്യാധിഭീഷണിയും ശക്തമാക്കി. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിഞ്ഞുകൂടാമെന്നല്ലാതെ പ്രാഥമികാവശ്യങ്ങള്‍ക്കു യാതൊരു നിര്‍വാഹവുമില്ല. കൈനകരി, ചമ്ബക്കുളം, വട്ടക്കായല്‍, മീനപ്പള്ളി ഭാഗങ്ങളിലെ സ്ത്രീകള്‍ തീരാ ദുരിതത്തിലാണ്. ഇരുട്ടിന്റെ മറവില്‍ പൊക്കപ്രദേശങ്ങള്‍ തേടി അലയേണ്ട ഗതികേടിലാണിവര്‍. പ്രദേശമാകെ മലീമസമാണ്. അങ്ങനെ ഗുരുതര പാരിസ്ഥിതിക പ്രശ്‌നത്തിലേക്ക് കുട്ടനാട്ട് മാറുകയാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബയോ ടോയ്ലെറ്റുകള്‍ സ്ഥാപിക്കാന്‍ ജില്ലാഭരണകൂടം നടപടി ആരംഭിച്ചെങ്കിലും വെള്ളമിറങ്ങാത്ത ഇത് നടക്കുകയില്ല. നാട്ടുകാര്‍ക്കു ശൗചാലയമൊരുക്കാന്‍ ഇവ വിട്ടുനല്‍കില്ലെന്ന നിലപാടിലാണു ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്. ഇതുസംബന്ധിച്ച് സര്‍ക്കാരും അസോസിയേഷനും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ചര്‍ച്ചയ്ക്കായി ഇന്നലെ ജില്ലാ കലക്ടര്‍ അസോസിയേഷന്‍ ഭാരവാഹികളെ ക്ഷണിച്ചെങ്കിലും യോഗം നടന്നില്ല
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്