ദമ്പതിമാര്‍ക്ക് ഹോട്ടലില്‍ മുറി നല്‍കിയില്ല; വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ലാതായിട്ടും മുറി നല്‍കാത്തിനെതിരെ യുവാവ് പരാതി നല്‍കി
കോഴിക്കോട്: വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഹോട്ടലില്‍ മുറി നല്‍കാനാവില്ലെന്ന നിബന്ധനകള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്ക് കോഴിക്കോട് ഭാര്യയുമായി ചെന്നപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് മന്‍സൂര്‍ കൊച്ചുകടവ് എന്ന യുവാവ് പ്രതികരണവുമായി രംഗത്തെത്തിയത്.
സംഭവത്തെ കുറിച്ച് മന്‍സൂര്‍ പറയുന്നതിങ്ങനെ: ഒന്നര മാസം മുന്‍പാണ് തന്‍റെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഭാര്യയുമായി കോഴിക്കോട് എത്തിയപ്പോള്‍ ഓണ്‍ലെെന്‍ വഴി ബുക്ക് ചെയ്ത ഹോട്ടലില്‍ എത്തി. എന്നാല്‍, ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആണെന്നുള്ള തെളിവ് നല്‍കാതെ മുറി നല്‍കാനാവില്ലെന്നായിരുന്നു അവരുടെ വാദം. .
വിവാഹേതര ലെെംഗിക ബന്ധം കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതിയുടെ വിധി ഉള്ളപ്പോള്‍ പോലും ഇങ്ങനെ ചോദിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മാനേജ്മെന്‍റിന്‍റെ നിബന്ധന അങ്ങനെയാണെന്നായിരുന്നു മറുപടി. .
ഒടുവില്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് കാണിക്കാനുള്ള വിവാഹ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുത്ത ശേഷമാണ് മുറി നല്‍കിയതെന്ന് മന്‍സൂര്‍ പറഞ്ഞു. ഇതിനെതിരെ കളക്ടര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കാനാണ് തന്റെ തീരുമാനമെന്നും മന്‍സൂര്‍ വ്യക്തമാക്കി. .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്