കനത്ത ചൂടിന് കാരണം മഴമേഘങ്ങളില്ലാത്തത്,- പ്രൊഫസര്‍ ഡോ എസ് അഭിലാഷ്.
കൊച്ചി: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കനത്ത ചൂടിന് കാരണം മഴമേഘങ്ങളില്ലാത്തതെന്ന് കൊച്ചി സര്‍വ്വകലാശാല കാലാവസ്ഥ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ എസ് അഭിലാഷ്. പതിവായി ലഭിക്കുന്ന മഴ മാറിനിന്നതോടെയാണ് കേരളത്തില്‍ ചൂട് കൂടിയതും സൂര്യാതപം ഉള്‍പ്പെടെയുളളവ സംഭവിക്കാനും കാരണം. കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്ന സമയമായിരുന്നു ഇത്.
കഴിഞ്ഞവര്‍ഷം ഏറ്റവുമധികം മഴ ലഭിച്ചത് സെപ്റ്റംബറിലാണ്. എന്നാല്‍ ഇത്തവണ മഴ പൂര്‍ണമായി മാറിയിട്ട് രണ്ടാഴ്ചയോളമായി. മഴമേഘങ്ങളും തീരെയില്ല. അതുകൊണ്ട് സൂര്യപ്രകാശം നേരിട്ട് ഭൂമിയില്‍ എത്തുന്നു. ഇതോടെ ചൂടും കൂടി. സൂര്യന്‍ ഇപ്പോള്‍ ഉത്തരാര്‍ധ ഗോളത്തിലാണ്. കേരളം ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ നേരിട്ട് സൂര്യരശ്മികള്‍ പതിക്കുന്ന സമയമാണിത്. ഇതിനെ എല്ലാക്കാലവും തടഞ്ഞുനിര്‍ത്തിയിരുന്നത് മഴമേഘങ്ങളായിരുന്നുവെന്നും അഭിലാഷ് പറഞ്ഞു.
അടുത്ത മാസത്തോടെ തുലാവര്‍ഷം തുടങ്ങും. തുലാവര്‍ഷത്തിന്റെ ശക്തി എത്രത്തോളമായിരിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇതുവരെ വന്നിട്ടില്ല. പതിവുപോലെ തുലാവര്‍ഷം ലഭിക്കുകയാണെങ്കില്‍ ചൂട് സാധാരണ നിലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്