×

െൈഹമാസ്റ്റ് ലൈറ്റിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി ;  വിചിത്ര വാദം ഉന്നയിച്ച് പിഡബ്ല്യുഡി ഉടക്കില്‍; 

തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാന്റിന് മുകള്‍ ഭാഗത്തെ തിരക്കേറിയ കോതായിക്കുന്ന സര്‍ക്കിളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് പി.ഡബ്യു.ഡി  തര്‍ക്കം മൂലം മൂന്ന് മാസക്കാലമായി നോക്കുകുത്തിയായി.
ഇടുക്കി ജില്ലാ കളക്ടറുടെ അനുമതിയോടെ പി.ജെ ജോസഫ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സ്ഥാപിച്ച എല്‍.ഇ.ഡി മിനി മാസ്റ്റ് ലൈറ്റാണ് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം ചാര്‍ജ് ചെയ്യാതെ കിടക്കുന്നത്.
മീഡിയനില്‍ വൈദ്യുതി പോസ്റ്റ്  സ്ഥാപിക്കുന്നത് ശരിയല്ലെന്നാണ് പി.ഡബ്യു.ഡി അധികൃതര്‍ വിചിത്ര വാദം ഉന്നയിക്കുന്നത്. കേരളത്തില്‍ പല സ്ഥലത്തും, കൂടാതെ ഏറെ തിരക്കുകളുള്ള കോലാനയിലെ മീഡിയനിനും തൊടുപുഴയിലെ പല പ്രധാന സര്‍ക്കിളുകളിലും നിരവധി ക്യാമറ യൂണിറ്റുകള്‍ക്കും വൈദ്യുതി നല്‍കുന്നത് ഇലക്ട്രിക് പോസ്റ്റ് ഇട്ട് തന്നെയാണ്. ഇത്തരം നിരവധി പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും പറയുന്നു.
ഇത് സംബന്ധിച്ച് പ്രദേശവാസികളും വ്യാപാരികളും ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നല്‍കിയിട്ടുണ്ട്.
പുനലൂര്‍  മൂവാറ്റുപുഴ സ്റ്റേറ്റ് ഹേവേയെ തൊടുപുഴ ടൗണുമായി ബന്ധിപ്പിക്കുന്ന റോഡിലെ പ്രധാന ജംഗ്ഷനിലാണ് കോതായിക്കുന്ന് സര്‍ക്കിള്‍.
യാക്കോബൈറ്റ് പള്ളി, കെഎസ്ഇബി മെയിന്‍ ഓഫീസ്, ബസ് സ്റ്റാന്റിലേക്കുള്ള് മുഴുവന്‍ ബസുകളും എത്തുന്നത് ഈ വഴിയിലൂടെയാണ്. മത്സ്യ മാര്‍ക്കറ്റ്,  ഐ.എം.എ ബ്ലഡ് ബാങ്കിലേക്കുള്ള റോഡും  ഈ സര്‍ക്കിളിലാണ് എത്തിച്ചേരുന്നത്. കിഴക്കന്‍ മേഖലയിലേക്കുള്ളതടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ആറ് മാസങ്ങള്‍ക്ക് മുമ്പ് യാക്കൊബൈറ്റ് പള്ളി പരിസരത്തുണ്ടായിരുന്ന മൂന്നോളം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നിരുന്നു.
പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് പി.ജെ ജോസഫ് എം.എല്‍.എ യുടെ ഓഫിസ് അറിയിച്ചു.
രാത്രിയായാല്‍ കൂരിരുട്ടാകുന്ന ഈ മേഖലയില്‍ സാമൂഹ്യവിരുദ്ധര്‍ അടക്കം താവളമാക്കിയതോടെ നാട്ടുകാരുടെ നിരന്തര അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് മൂന്നു മാസം മുമ്പ് ഇവിടെ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇപ്പോഴും ഈ ജംഗ്ഷന്‍ കൂരിരുട്ടില്‍ തുടരുകയാണ്. രാത്രികാലങ്ങളില്‍ വരുന്ന പല വാഹനങ്ങളും ദിശയറിയാതെ കുഴങ്ങുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top