വിഷാദ രോഗവും സാമ്പത്തിക ബുദ്ധിമുട്ടും ; 26-ാം ആഴ്ചയിലെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാൻ അനുമതി വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. രണ്ട് കുട്ടികളുടെ അമ്മയായ 27കാരി ഡല്‍ഹി സ്വദേശിയാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.
എയിംസ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. കൂടാതെ മിടിക്കുന്ന കുരുന്ന് ഹൃദയം പിടിച്ചുനിര്‍ത്താനാവില്ലെന്നും കോടതി വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. 26 ആഴ്ചയും അഞ്ച് ദിവസവും പിന്നിടുന്ന ഗര്‍ഭം അലസിപ്പിക്കുന്നത് മെഡിക്കല്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാൻ സ്ത്രീ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടന്ന് ആദ്യം പ്രത്യേക ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സര്‍ക്കാര്‍ എയിംസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഉത്തരവ് പിൻവലിക്കാൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭം നീക്കം ചെയ്യാനുള്ള അസാധാരണ സാഹചര്യം ഈ കേസില്‍ ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പ്രസവിച്ചാല്‍ അമ്മയുടെ ജീവനും ഒരു കുഴപ്പവുമുണ്ടാകില്ലെന്നും വ്യക്തമാക്കി.
വിഷാദ രോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും സാമ്ബത്തിക ബുദ്ധിമുട്ടുകളും ഗര്‍ഭിണി നേരിടുന്നതിനാല്‍ ഇനി ഒരു കുഞ്ഞിനെ കൂടി പരിപാലിക്കാനാവില്ലെന്ന് ദമ്ബതികള്‍ കോടതിയില്‍ അറിയിച്ചു. ജസ്റ്റിസുമാരായ ഹിമ കൊഹ്ലി, നാഗരത്ന എന്നിവരുടെ ബെഞ്ചില്‍ ഭിന്ന വിധികളുണ്ടായ പശ്ചാത്തലത്തിലാണ് ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്