×

പോക്‌സോ കേസിലെ പ്രതിയെ വിവാഹം കഴിച്ചാലും കേസ് തീരില്ല – ഹൈക്കോടതി ആദ്യം നല്‍കിയ ഉത്തരവ് പിന്‍വലിച്ചു

കൊച്ചി : പീഡനക്കേസുകളില്‍ ഇരകളെ പ്രതികള്‍തന്നെ വിവാഹം കഴിച്ചതിന്റെ പേരില്‍ റദ്ദാക്കിയ പോക്സോ കേസുകളില്‍ വിധി പിന്‍വലിച്ചു. സമാനമായ അഞ്ചു കേസുകളിലെ വിധികളാണ് ഇന്നലെ പിന്‍വലിച്ചത്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു വിധികള്‍ ഹൈക്കോടതി പിന്‍വലിച്ചത്. പീഡനമുള്‍പ്പെടെയുള്ള കേസുകള്‍ ഇത്തരത്തില്‍ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കരുതെന്ന സുപ്രീം കോടതിയുടെ വിധി കണക്കിലെടുത്താണ് വിധികള്‍ പിന്‍വലിച്ചത്.

കേസുകള്‍ മധ്യവേനലവധിക്കുശേഷം പരിഗണിക്കും. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും പോക്സോ കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പ്രതി നല്‍കിയ ‌ഹര്‍ജിയില്‍ കേസില്‍ തുടര്‍ നടപടികള്‍ റദ്ദാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

ദമ്ബതികളുടെ ക്ഷേമം കണക്കിലെടുത്തായിരുന്നു സിംഗിള്‍ബെഞ്ച് ഹര്‍ജി അനുവദിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top