×

ഹൈക്കോടതി ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്ക് ബാദ്ധ്യതയും തിരിച്ചടിയുമാകും; സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുളള നീക്കത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഫീസ് കൂടാമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഹര്‍ജി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഏഴ് ലക്ഷത്തി അറുപത്തി അയ്യായിരം രൂപയാണ് ഫീസായി ഫീസ് നിര്‍ണയ കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ ഇത് ഇരുപത്തി രണ്ട് ലക്ഷമാക്കി ഉയര്‍ത്തണമെന്നായിരുന്നു സ്വാശ്രയ കോളേജുകളുടെ ആവശ്യം. ഇതു പരിഗണിച്ച ഹൈക്കോടതി സ്വാശ്രയ മാനേജ്‌മെന്റുകളോട് ഫീസ് നിശ്‌ചയിച്ച്‌ അത് പരീക്ഷ കണ്‍ട്രോളറെ അറിയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ നിയമത്തിന് വിരുദ്ധമായാണ് ഹൈക്കോടതി തീരുമാനം എന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് അദ്ധ്യായന വര്‍ഷങ്ങളിലെ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോഴും സുപ്രീംകോടതിയില്‍ തീര്‍പ്പാക്കാതെ നിലനില്‍ക്കുകയാണ്. അതിനു പിന്നാലെയാണ് ഈ വര്‍ഷത്തെ ഫീസ് സംബന്ധിച്ച തര്‍ക്കവും സുപ്രീംകോടതിയിലേക്ക് എത്തുന്നത്.

ഇരുപത്തിരണ്ട് ലക്ഷം രൂപ ഫീസായി നിശ്‌ചയിച്ചാല്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാദ്ധ്യതയും തിരിച്ചടിയുമാകും. ഫീസ് നിര്‍ണയിക്കാനുളള അവകാശം ഒരിക്കലും കോളേജുകള്‍ക്ക് നല്‍കാനാകില്ല. അത് സുപ്രീംകോടതി തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സുപ്രീംകോടതി അടിയന്തരമായി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top