×

” ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കിയേ ഹര്‍ത്താല്‍ പാടുള്ളൂവെന്ന് ” നിഷ്‌ക്കര്‍ഷിച്ചത് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 

കൊച്ചി: എന്‍.ഐ.എ നേതാക്കളെ അറസ്റ്റ് ചെയ്തതിലും ഓഫീസുകള്‍ റെയ്ഡ് ചെയ്തതിലും പ്രതിഷേധിച്ച്‌ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കോടതി കയറേണ്ടിവരും. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന വ്യക്തികളും പാര്‍ട്ടികളും ഏഴ് ദിവസം മുമ്ബ് ഇക്കാര്യം വ്യക്തമാക്കി പൊതു നോട്ടീസ് നല്‍കിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. മിന്നല്‍ ഹര്‍ത്താലുകള്‍ ജനജീവിതവും സാമ്ബത്തിക മേഖലയും തകര്‍ക്കുകയാണെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ്. ഈ ഉത്തരവ് നേരത്തേ നല്‍കിയിരുന്നത്. ഇതുപ്രകാരം നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിയമക്കുരുക്കില്‍ പെടുമെന്ന് ഉറപ്പാണ്.

പ്രതിഷേധിക്കാനുള്ള സമരക്കാരുടെ മൗലികാവകാശത്തേക്കാള്‍ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തിനാണ് മുന്‍തൂക്കമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഏഴ് നാള്‍ മുമ്ബ് നോട്ടീസ് നല്‍കിയാല്‍ ഹര്‍ത്താലിന്റെ നിയമ സാധുത ചോദ്യം ചെയ്യാന്‍ ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് സമയം ലഭിക്കും. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും കൂടുതല്‍ സമയം ലഭിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top