ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ നല്‍കിയത് – 1100 ലക്ഷം രൂപ
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി ചിലവഴിച്ചത് പതിനാലുകോടി പത്തൊമ്ബത് ലക്ഷം രൂപ. വിവരാവകാശ രേഖയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 10 കോടി 72 ലക്ഷം രൂപയാണ് ഹൈക്കോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി സര്‍ക്കാര്‍ ചിലവാക്കിയത്.
ഷുഹൈബ് കേസില്‍ സംസ്ഥാന സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയക്കായി സര്‍ക്കാര്‍ ചിലവാക്കിയത് 64,44,000 രൂപയാണ്. പെരിയ ഇരട്ടക്കൊലക്കേസില്‍ ഹാജരായ അഭിഭാഷകനായി സര്‍ക്കാര്‍ ചെലവാക്കിയത് അറുപത് ലക്ഷം രൂപയാണ്. ഇതേ കേസില്‍ മറ്റൊരു 25 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ ചിലവാക്കി. ഇത്തരത്തില്‍ ആകെ ചെലവ് ഒരു കോടിയോട് അടുക്കും.
പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതക കേസില്‍ ഹരിന്‍ പി റാവല്‍ ഹാജരായതിന് 46 ലക്ഷം രൂപയാണ് ചിലവ്. സര്‍ക്കാര്‍ പ്രതിരോധത്തിലായ പ്രമാദമായ കേസുകളിലാണ് മുതിര്‍ന്ന അഭിഭാഷകരെ രംഗത്ത് ഇറക്കാന്‍ ഏറ്റവുമധികം തുക ചിലവാക്കിയിരിക്കുന്നത്. 14 കേസുകളില്‍ സര്‍ക്കാര്‍ കോണ്‍സുല്‍ ലിസ്റ്റിന് പുറത്തുളള അഭിഭാഷകര്‍ ഹാജരായി. വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ് എസ് നല്‍കിയ ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ മറുപടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്