സഹായം വാഗ്ദാനം ചെയ്തു, പിന്നാലെ നഗ്നതാ പ്രദര്‍ശനം; പ്രവാസി മലയാളിയുടെ ക്രൂരതയ്ക്ക് മുന്നില്‍ പകച്ച് ബിന്ദുവും മകളും
കേ രള ജനതയുടെ മനസ്സുലച്ച വാര്‍ത്തയായിരുന്നു ഓട്ടിസം ബാധിച്ച മകളെ വീട്ടില്‍ കെട്ടിയിട്ട് ജോലിക്ക് പോകേണ്ടിവരുന്ന ഒരമ്മയുടെ ജീവിതം. കൊടുങ്ങല്ലൂര്‍ സ്വദേശിയും ക്രൈം ഫോട്ടോഗ്രാഫറുമായ ബിന്ദു എന്ന അമ്മയുടെയും മകളുടെയും ജീവിതം സമൂഹമാധ്യമങ്ങളിലൂടെയും അതിനൊപ്പം മുഖ്യധാരാമാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ സുമനസ്സുകളുടെ വലിയ സഹായമാണ് ഇവരെ തേടിയെത്തിയത്. എന്നാല്‍ ഈ അമ്മയും കുഞ്ഞും ഇപ്പോള്‍ ലൈംഗിക ദാരിദ്ര്യം ബാധിച്ച ഒരുമനുഷ്യന്റെ ചെയ്തിക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം ചെയ്ത് വിളിച്ച ഒരു പ്രവാസി മലയാളി ബിന്ദുവിനെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയായിരുന്നു. ഫോണ്‍ വിളിച്ച ശേഷം കുട്ടിയെ കാണണം എങ്കില്‍ സഹായം ചെയ്യാം എന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് വിഡിയോ കോള്‍ ചെയ്തു ലൈംഗികാവയവയം പ്രദര്‍ശിപ്പിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. ആദ്യം കുട്ടിയുടെ മുന്നിലാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ഈ അമ്മ കരഞ്ഞുകൊണ്ട് പറയുന്നു. നിരവധി അശ്ലീല മെസ്സേജുകളാണ് ഈ നമ്ബറില്‍ നിന്ന് വന്നതെന്ന് ബിന്ദു പഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. ഇയാള്‍ക്കെതിരെ ബിന്ദു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ നമ്ബറും പങ്കുവെച്ചിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്