‘ഇന്ന് മധുരം, നാളെ ആവര്‍ത്തിച്ചാല്‍ കയ്ക്കും’ ; ഹെല്‍മെറ്റില്ലാത്തവര്‍ക്ക് ‘മധുര താക്കീതു’മായി പൊലീസ്
പാലക്കാട് : ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് മുന്നറിയിപ്പിനൊപ്പം മധുരവും നല്‍കി പൊലീസ്. ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ട്രാഫിക് പൊലീസാണ് ബോധവല്‍ക്കരണത്തിനൊപ്പം ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചവര്‍ക്ക് ലഡു വിതരണം ചെയ്തത്.
വാഹന പരിശോധനയ്ക്കിറങ്ങിയ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍ പതിവുപോലെ കുടുങ്ങിയെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് അടക്കമുള്ള ഗതാഗത നിയമലംഘനങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ പൊലീസ് ലഡുവും നല്‍കിയാണ് വിട്ടയച്ചത്. ഇന്ന് ലഡു തന്നു. നാളെ ആവര്‍ത്തിച്ചാല്‍ കര്‍ശന പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് നല്‍കാനും പൊലീസ് അധികൃതര്‍ മറന്നില്ല.
ഹെല്‍മെറ്റില്ലെങ്കില്‍ 1000 രൂപ പിഴ ഈടാക്കുമെന്നും പൊലീസ് പറഞ്ഞു. ജനങ്ങളില്‍ അവബോധം വളര്‍ത്തി, പരമാവധി വാഹനാപകടം കുറച്ച്, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തികയാണ് ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്