ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ ഇനിമുതല്‍ അടയ്‌ക്കേണ്ടത് 500 രൂപ; പിഴ കുറച്ചത് അമിതവേഗത്തിന് 1500 രൂപയും അമിത ഭാരത്തിന് പതിനായിരം രൂപയുമായി;
രുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള പിഴത്തുകയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക പകുതിയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
ഇതോടെ, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെ യാത്ര ചെയ്യുന്നതിനുള്ള പിഴത്തുക കുറച്ചിട്ടുണ്ട്. ആയിരത്തില്‍ നിന്നും 500 ആക്കിയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. അതിന് പുറമെ, അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയാണ് പിഴ ആവര്‍ത്തിച്ചാല്‍ 300 രൂപ പിഴയായി ഈടാക്കുവാനും അമിത ഭാരം കയറ്റുന്നതിന് 20,000 രൂപയില്‍ നിന്നും പതിനായിരമാക്കി കുറയ്ക്കുകയും ചെയ്തു.
അതേസമയം, മദ്യപിച്ച് വാഹനം ഓടിക്കുന്നതിനുള്ള പിഴ പതിനായിരമായി തന്നെ തുടരും. 18 വയസ്സിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്