×

ആരോഗ്യ വകുപ്പില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ – 32,000 ല്‍ താഴെ മാത്രം കേരളം ജാഗ്രതയിലേക്ക്

 

തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണം തുലോ കുറവാണ്. ആകെ സര്‍ക്കാര്‍ ജീവനക്കാരില്‍ പത്ത് ശതമാനം പോലും ആരോഗ്യവകുപ്പില്‍ ജോലി നോക്കുന്നില്ല. 6,000 ത്തോളം ഡോക്ടര്‍മാരും 13,000 നഴ്‌സുമാരും 10,000 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും മാത്രമുള്ളതാണ് നമ്മുടെ കേരളത്തിന്റെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ആശ, വര്‍ക്കാര്‍മാര്‍ ഇതിന് പുറമേയാണ്.

 

പല സംസ്ഥാനങ്ങളിലും രോഗബാധ ആരംഭിച്ചിട്ടേയുള്ളൂ. ആദ്യത്തെ സൂചനകൾ മനസിലാക്കി ഉണർന്നു പ്രവർത്തിച്ചതുകൊണ്ടാണ് രോഗം പകരുന്നതിന്റെ വേഗത കുറയ്ക്കാൻ കേരളത്തിനു കഴിഞ്ഞത്. എന്നാൽ, മുന്നറിയിപ്പുകൾ വകവെയ്ക്കാതെ, ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ ലാഘവത്തോടെ കണ്ട ജില്ലകളിൽ സ്ഥിതി മാറുകയാണ്. അതു മനസിലാക്കിയാണ് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി കടുപ്പിച്ചു പറഞ്ഞത്.

ഈ പ്രതികൂല സാഹചര്യത്തിലും പഴുതില്ലാത്ത പ്രതിരോധനിരയാണ് കേരളത്തിലെ ആരോഗ്യ പ്രവർത്തകർ ഉയർത്തുന്നത്.

 

 

 

6000ത്തോളം ഡോക്ടർമാരും 9000 നേഴ്സുമാരും അടക്കം ഏതാണ്ട് 30000 ആരോഗ്യ ജീവനക്കാരാണ് കേരളത്തിലുള്ളത്. ആശാവർക്കർ, അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ ആരോഗ്യ വോളന്റിയമാർ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവരുടെ എണ്ണം ഇതിന്റെ ഇരട്ടിവരും. ഇവരുടെ ആത്മാർപ്പണത്തോടെയുള്ള ആതുരസേവനം ലോകം ഇന്ന് വിസ്മയത്തോടെയാണ് കാണുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top