ശബരിമലയില്‍ സ്ത്രീ പ്രവേശനം അവനുവദിച്ചാല്‍ വ്യാഴാഴ്ച കേരളത്തില്‍ ഹര്‍ത്താലെന്ന് പ്രവീണ്‍ തൊഗാഡിയ
കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബിരമല സ്ത്രീ പ്രവേശനം നടപ്പാക്കിയാല്‍ ഈ മാസം 18ന് ഹര്‍ത്താല്‍ നടത്തുമെന്ന് മുന്‍ വിഎച്ച്‌പി നേതാവ് പ്രവീണ്‍ തൊഗാഡിയ. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും തൊഗാഡിയ പറഞ്ഞു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍, നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്താന്‍ ആലോചിക്കുന്നതായി ശബരിമല ആചാര സംരക്ഷണ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധന ഹര്‍ജിയില്‍ വിധി വരുന്നതു വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും ആചാര സംരക്ഷണ സമിതി ആവശ്യം
അതിനിടെ ദേവസ്വം ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ചര്‍ച്ച നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. തന്ത്രി മഹാമണ്ഡലം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം തുടങ്ങി ശബരിമലയുമായി നേരിട്ട് ബന്ധമുള്ളവരുടെ യോഗം 16ാം തീയതി പത്തുമണിക്ക് ദേവസ്വം ബോര്‍ഡിന്റെ ഓഫീസില്‍ വിളിച്ചു ചേര്‍ക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്