×

ശബരിമല; 30ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഹൈന്ദവ സംഘടനകള്‍;

തൃശൂര്‍: ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിഷയത്തില്‍ വിവാദം പുതിയ തലത്തിലേക്ക്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടിനൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഹിന്ദു സംഘടനകളടക്കം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുകയാണ്. സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ ഒന്നിച്ചിരിക്കുന്നു. മാത്രമല്ല സര്‍ക്കാരിന് താക്കീതായി ഹര്‍ത്താലും പ്രഖ്യാപിച്ചിരിക്കുന്നു. ഈ മാസം 30ന് ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ആളിക്കത്തി വിവാദം.ശബരിമലയില്‍ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ചോദ്യം ചെയ്ത് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് വിവാദത്തിന് കാരണം.

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ സംയുക്തമായി രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെത് ഹൈന്ദവ വിരുദ്ധ നിലപാടാണ് എന്നും അത് തിരുത്തണം എന്നുമാണ് ഇവരുടെ ആവശ്യം. സര്‍ക്കാരിനെതിരെ ഈ മാസം മുപ്പതിന് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ സൂചന ഹര്‍ത്താല്‍ നടത്താനാണ് നീക്കം.

അതിനിടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ നായര്‍ സര്‍വ്വീസ് സൊസൈററിയും രംഗത്ത് എത്തിയിട്ടുണ്ട്. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശന വിലക്കിന് 60 വര്‍ഷത്തെ പാരമ്ബര്യമുണ്ടെന്നും ആ ആചാരത്തിന്റെ പ്രാധാന്യം കണക്കിലെടുക്കണമെന്നും എന്‍എസ്‌എസ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. കേരളത്തിലെ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ശബരിമലയിലെ വിശ്വാസത്തെ മാനിക്കുന്നവരാണെന്നും എന്‍എസ്‌എസ് വാദിച്ചുശബരിമലയിലെ ആചാരങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഏത് പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top