” യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം”WCC ക്കെതിരെയുെ പോലീസിനേതിരെയും ? സെക്സ് നേരിട്ട് ചോദിക്കും ? രൂക്ഷമായി പ്രതികരിച്ച് ഹരീഷ് പേരടി
ഒ രു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്ന നടന് വിനായകന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് നടന് ഹരീഷ് പേരടി.
സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടി അതിരൂക്ഷമായി വിനായകനെ വിമര്‍ശിച്ചത്.
ഹരീഷ് പേരടിയുടെ കുറിപ്പില്‍നിന്ന്:
‘ഒരുത്തന്… അവന് സെക്സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്ബോള്‍ അവന് ചോദിക്കും… അത് അവന് ഇനിയും ആവര്‍ത്തിക്കും… ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും.. ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവന് ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.
ഇത് കേള്‍ക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീസമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു. അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടിക്കടിക്കാന്‍ വരുന്ന ഡബ്ല്യുസിസിക്കും അവരുടെ പുരോഗമന മൂടുതാങ്ങികള്‍ക്കും ഈ വഷളന്‍ ഇതു പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല.
ആഹാ ഒരു പ്രത്യേകതരം ഫെമിനിസം. അന്തസ്സ്.. ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രീസമൂഹമെന്ന് പച്ചയ്ക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ പൊലീസുമില്ല. അടുത്ത വനിതാ മതില് നമുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്