ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന പാവം പെണ്ണാണ്, ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹനാന
ത നിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഹനാന. തനിക്ക് പ്രസിദ്ധയാകേണ്ടെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ഹനാന ആവശ്യപ്പെട്ടു.
ഏഴാംക്ലാസുമുതല്‍ മുത്തുമാല കോര്‍ത്തും ട്യൂഷനെടുത്തും ഇവന്റ് മാനേജ്‌മെന്റില്‍ ഫഌവര്‍ ഗേളായി ഒക്കെ പോയാണ് പഠിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ആങ്കറിങ് വര്‍ക്ക് കിട്ടാതായപ്പോഴാണ് മീന്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞത്. വിമര്‍ശകര്‍ എടുത്തുപറയുന്ന മോതിരം മുപ്പതുദിവസം ഇവന്റ് മാനേജ്‌മെന്റ് ജോലി ചെയ്ത് കൂട്ടിവച്ച കാശുകൊണ്ട് വാങ്ങിയതാണ്.
ഫാഷന്‍ ഐക്കണില്‍ പങ്കെടുത്ത് നേടിയ പൈസ കൊണ്ടാണ് സൈക്കിള്‍ വാങ്ങിയത്. ബാബു ചേട്ടന്‍ എന്നയാളുടെ കൂടെ കളമശ്ശേരി പൈപ്പ്‌ലൈനിലാണ് ആദ്യം കച്ചവടം നടത്തിയത്. വെളുപ്പിന് 3 മണിക്ക് എഴുന്നേറ്റ് കാളമുക്ക്,വരാപ്പുഴ, തുടങ്ങിയ സ്ഥലത്തെല്ലാം പോയി മീനെടുത്തതിന് ശേഷമാണ് കോളജില്‍ എത്തിക്കൊണ്ടിരുന്നത്. സംശയമുണ്ടെങ്കില്‍ ബാബുച്ചേട്ടനെ വിളിച്ചു ചോദിക്കാമെന്നും ഹനാന പറയുന്നു. ബാബുവിന്റെ ഫോണ്‍ നമ്ബറും പെണ്‍കുട്ടി പറയുന്നുണ്ട്.
കൂടെയുണ്ടായിരുന്നയാള്‍ അപമര്യാതയായി പെരുമാറിയതിനെ തുടര്‍ന്നാണ് ബാബുവുമൊത്തുള്ള കച്ചവടം നിര്‍ത്തിയത്. പിന്നീട് ഏറെ അന്വേഷിച്ച് നടന്നാണ് തമ്മനം ജംങ്ഷനില്‍ കട കണ്ടെത്തിയത്. ഞായറഴ്ചയാണ് കട കണ്ടെത്തിയത്. അവരുടെ സമ്മതപ്രകാരം തിങ്കള്‍,ചൊവ്വ,ബുധന്‍ ഈ മൂന്നുദിവസങ്ങളിലാണ് ഞാന്‍ അവിടെ കച്ചവടം ചെയ്തത്. ഇന്നും അവിടെ കച്ചവടത്തിന് എത്തുമെന്ന് പെണ്‍കുട്ടി പറയുന്നു.
ഇത്രയുംകാലം ജീവിച്ചത് ആരുടെയും സഹായം കൊണ്ടല്ല, കുറേ കഷ്ടപ്പെട്ടാണ് ജീവിച്ചത്. ഉമ്മയ്ക്ക് മാനസ്സിക പ്രശ്‌നമാണ്, വാപ്പ ഇട്ടിട്ടുപോയിട്ടും ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ഒരുപാട് ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്. ഇന്ന് അഞ്ചരയ്ക്ക് കച്ചവടം ചെയ്യാനെത്തും. ഞാന്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നൊരു പാവം പെണ്‍കുട്ടിയാണ്. ട്രോളും കാര്യങ്ങളും ഇറക്കി സഹായിക്കണ്ട, എനിക്ക് വൈറലാകേണ്ട, എന്റെ ജീവിതം തകര്‍ക്കരുത്- ഹനാന പറയുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്