×

അപകടശേഷം മാര്‍ക്കറ്റില്‍ പോകാനാവുന്നില്ല; മത്സ്യകച്ചവടം ഇനി ഓണ്‍ലൈന്‍ വഴിയാക്കും- ഹനാന്‍

കോളജ് പഠനത്തിനിടെ തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തി ഉപജീവനം നടത്തിയിരുന്ന ഹനാന്‍ കച്ചവടത്തിനായി പുതിയതലം കണ്ടെത്തുന്നു. വാഹനാപകടത്തെത്തുടര്‍ന്ന് കച്ചവടം അവതാളത്തിലായതിനാല്‍, മീന്‍വില്‍പ്പന ഓണ്‍ലൈനിലേക്കു മാറ്റാനാണ് ഹനാന്റെ ആലോചന.

ഇപ്പോള്‍ വീല്‍ചെയറിലാണ് ഹനാന്റെ സഞ്ചാരം. ആ സ്ഥിതിക്ക് നേരിട്ട് പോയി മീന്‍വില്‍പ്പന നടത്തുന്നത് അസാധ്യമാണ്. മീന്‍വില്‍പ്പന ഓണ്‍ലൈനിലാക്കുന്നതിനു വേണ്ട നടപടി ആരംഭിച്ചതായും വൈകാതെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുമെന്നും ഹനാന്‍ പറഞ്ഞു.

തമ്മനം മാര്‍ക്കറ്റില്‍ മുറി വാടകയ്‌ക്കെടുത്ത് മീന്‍വില്‍പ്പന നടത്താനും നേരത്തെ ആലോചനയുണ്ടായിരുന്നു. ഇതിന്റെ പണി നടന്നുവരുന്നതിനിടെ അപ്രതീക്ഷിതമായി കടമുറി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. ഇതോടെ വഴിമുട്ടി നില്‍ക്കുമ്ബോഴാണ് ഹനാന്‍ മീന്‍വില്‍പ്പന ഓണ്‍ലൈനിലേക്കു മാറ്റുന്നതിനെപ്പറ്റി ആലോചിച്ചത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top