×

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നിരക്കില്‍ വന്‍ വര്‍ദ്ധന; വിവാഹചിലവ് ഇരട്ടിയായി, ചോറൂണിന് നാലിരട്ടി

തൃശ്ശൂര്‍: ​ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടുകളുടെ നിരക്കില്‍ വന്‍ വര്‍ദ്ധന. ക്ഷേത്ര സന്നിധിയില്‍ വിവാഹം നടത്തുന്നതിന് നിലവില്‍ 250രൂപയായിരുന്നത് 500രൂപയായി വര്‍ദ്ധിപ്പിച്ചു. വിശ്വരൂപം വഴിപാട് 100ല്‍ നിന്ന് 1000 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

പാല്‍പായസം 140 രൂപയില്‍ നിന്ന് 180രൂപയാക്കി. നെയ്പായസത്തിന് 200രൂപയില്‍ നിന്ന് 240രൂപയായി. തുലാഭാരത്തിന്റെ തട്ടില്‍ അഞ്ച് രൂപയായിരുന്നത് 100രൂപയാക്കി. രണ്ടായിരം രൂപയുണ്ടായിരുന്ന കൃഷ്ണനാട്ടം കളിക്ക് ഇനിമുതല്‍ മൂവായിരം രൂപയാണ്. 20 രൂപയായിരുന്ന കുട്ടികള്‍ക്കുള്ള ചോറൂണ്‍ വഴിപാട് 100 രൂപയാക്കി. പുതുക്കിയ നിരക്കുകള്‍ അടുത്ത ദിവസം മുതല്‍ നിലവില്‍ വരും. .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top