ഉറങ്ങി വീഴാതിരിക്കാന്‍ കണ്ണില്‍ പച്ചമുളക് കീറി വച്ചു; മിണ്ടാപ്രാണിയോടുള്ള ക്രൂരത

കൊച്ചി: മിണ്ടാപ്രാണികളോടുള്ള അങ്ങേയറ്റം ക്രൂരതയുടെ നേര്‍സാക്ഷ്യം പങ്കുവെച്ച് സമൂഹമാധ്യമങ്ങള്‍. അറവുമാടുകളെ കുത്തി നിറച്ചു കൊണ്ടു പോകുന്നത് പതിവു കാഴ്ച തന്നെയാണ്, എന്നാല്‍ അതില്‍ നിന്നും മനുഷ്യന്റെ അങ്ങേയറ്റം ക്രൂരത വെളിപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
അറവുമാടുകളെ കുത്തി നിറച്ചിരിക്കുന്ന വണ്ടിയില്‍ ഒരെണ്ണം ഉറങ്ങിപ്പോയാല്‍ സ്ഥലം തികയാതെ വരുമെന്ന ന്യായം ഉയര്‍ത്തി മിണ്ടാപ്രാണികളുടെ കണ്ണില്‍ പച്ചമുളക് കീറി വെച്ചാണ് വണ്ടിക്കാര്‍ പരിഹാരം കാണുന്നത്. അറവുശാലകളിലേക്കുള്ള യാത്രകളില്‍ മാനദണ്ഡങ്ങള്‍ പലതും പാലിക്കാറില്ല എന്നതാണ് സത്യം.
വണ്ടിയില്‍ നില്‍ക്കുന്ന മിണ്ടാപ്രാണിയുടെ ചിത്രം ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. എവിടെയാണ് സംഭവം എന്നത് വ്യക്തമല്ല. മനുഷ്യന്റെ കണ്ണില്ലാ ക്രൂരത കാണൂ എന്ന തലകെട്ടോടു കൂടി ചിത്രം വ്യപകമായി പ്രചരിക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്