ഡിസംബറിലെ ജീവനക്കാരുടെ കൂട്ട അവധി – നടപടിക്കൊരുങ്ങി – മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കുന്നതില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഒരു കൊല്ലത്തേക്കുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ കാഷ്വല്‍ അവധിയില്‍ മിച്ചമുള്ളവ ഡിസംബറില്‍ എടുക്കുന്നതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നത് സംബന്ധിച്ചാണ് മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയത്.
ചീഫ് സെക്രട്ടറി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വഴുതക്കാട് സ്വദേശി അജിത്കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഡിസംബറില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണെന്നാണ് പരാതിയില്‍ പറയുന്നത്.
ക്ഷേമ പെന്‍ഷന്റേയും ചികിത്സാ ചെലവിന്റേയും ഫയലുകള്‍ വരെ സര്‍ക്കാര്‍ ജീവനക്കാര്‍ മിച്ചമുള്ള അവധി എടുത്ത് തീര്‍ക്കാന്‍ പോവുന്നതിലൂടെ വൈകുന്നു. മിച്ചമുള്ള കാഷ്വല്‍ ലീവുകള്‍ ഒരാഴ്ചവരെ ഒന്നിച്ച് അവധിയെടുത്ത് തീര്‍ക്കുന്നവരുമുണ്ടെന്ന് പരാതിയില്‍ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്