എട്ടര ശതമാനം പലിശയും സര്‍ക്കാര്‍ നല്‍കും; സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പ ഇനി മുതല്‍ ബാങ്കുകളിലൂടെ;
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിവന്ന ഭവനവായ്പ ഇനി ബാങ്കുകളില്‍ നിന്ന് നേരിട്ടെടുക്കണം. ബാങ്കിന് നല്‍കേണ്ടിവരുന്ന അധികപലിശയില്‍ ഒരുവിഹിതം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കും. വായ്പാഗഡു ജീവനക്കാരുടെ മാസശമ്ബളത്തില്‍നിന്ന് സര്‍ക്കാര്‍ ഈടാക്കി ബാങ്കിന് നല്‍കും. സര്‍ക്കാരിന്റെ സാമ്ബത്തിക ഞെരുക്കം കാരണമാണ് ഭവനവായ്പ ബാങ്കുകളിലേക്ക് മാറ്റിയത്. ബാങ്കുകളുമായി ചര്‍ച്ച നടത്തിയാണ് ധനവകുപ്പ് പുതിയ പദ്ധതി തയ്യാറാക്കിയത്.
നിലവിലുള്ള ഭവനവായ്പാ പദ്ധതിയില്‍ ലഭിക്കുന്ന അത്രയും തുക സര്‍ക്കാര്‍ ഈടാക്കിയിരുന്ന അതേ പലിശനിരക്കില്‍ ബാങ്കില്‍നിന്ന് ഇനി നേരിട്ടുലഭിക്കും. ഇതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവായി. അവര്‍ക്ക് സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം അര്‍ഹമായ തുകയോ അതില്‍ കൂടുതലോ കുറവോ വായ്പയായി എടുക്കാം. ഇത് അവരും ബാങ്കും സര്‍ക്കാരിനെ അറിയിക്കണം. കാലാവധിയും നിലവിലുള്ള പദ്ധതി അനുസരിച്ചുതന്നെ. കൂടുതല്‍ കാലാവധിയിലേക്ക് കൂടുതല്‍ പണം എടുത്താല്‍ അധികച്ചെലവ് ജീവനക്കാര്‍ സ്വയം വഹിക്കണം.
അധികപലിശ തിരിച്ചുനല്‍കുംഇപ്പോള്‍ ഭവനവായ്പയ്ക്ക് സര്‍ക്കാരിന് നല്‍കേണ്ടിവരുന്നത് അഞ്ച് ശതമാനം പലിശയാണ്. ബാങ്ക് വായ്പയ്ക്ക് ശരാശരി നിരക്കായി കണക്കാക്കിയിരിക്കുന്നത് എട്ടരശതമാനവും. ഇതിന്റെ വിത്യാസമായ മൂന്നരശതമാനം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചുനല്‍കും. വായ്പയുമായി ബന്ധപ്പെട്ട പ്രോസസിങ് ചാര്‍ജ് പോലുള്ള മറ്റ് ചെലവുകള്‍ ജീവനക്കാര്‍തന്നെ വഹിക്കണം.
ഇനി അപേക്ഷ സ്വീകരിക്കില്ലഈവര്‍ഷം ഇതിനകം അപേക്ഷിച്ചവര്‍ക്ക് സര്‍ക്കാര്‍തന്നെ വായ്പ നല്‍കും. ഇവര്‍ക്ക് വേണമെങ്കില്‍ ബാങ്കുകളെയും സമീപിക്കാം. ഇനിമുതല്‍ സര്‍ക്കാര്‍ അപേക്ഷ സ്വീകരിക്കില്ല. 2009 മുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവനവായ്പാപദ്ധതി പുനരാരംഭിച്ചത്. ഇതുവരെ ധനവകുപ്പ് അപേക്ഷ സ്വീകരിച്ച് ധനവകുപ്പുതന്നെ വായ്പ അനുവദിക്കുകയായിരുന്നു. ഈ വായ്പ പിന്നീട് സര്‍ക്കാര്‍ ബാങ്കുകളിലേക്ക് മാറ്റിയാണ് സാമ്ബത്തിക ബാധ്യത ഒഴിവാക്കിയിരുന്നത്.
വേണ്ടിയിരുന്നത് 400 കോടി ഒരുവര്‍ഷം 3000ത്തോളം പേരാണ് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നത്. 20 ലക്ഷം രൂപയാണ് പരമാവധി വായ്പ അനുവദിക്കുന്നത്. ഏകദേശം 400 കോടിരൂപ വായ്പയിനത്തില്‍ സര്‍ക്കാരിന് കണ്ടെത്തേണ്ടിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്