×

പണി പാളിയേക്കും ? സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒഴിവാക്കി, വിദേശത്ത് നിന്ന് വരുന്നവര്‍ ഇനി 14 ദിവസവും വീട്ടില്‍ നിരീക്ഷണത്തില്‍; ഉത്തരവിറക്കി

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവര്‍ ആദ്യ ആഴ്ച സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ച്‌ കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പെയ്ഡ്‌ ക്വാറന്റൈന്‍ തെരഞ്ഞെടുക്കാം. പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം അനുവദിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നിലവില്‍ വിദേശത്ത് നിന്ന് എത്തുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് അയക്കുന്നത്. ഏഴുദിവസം ഇവിടെ കഴിയണമെന്നായിരുന്നു വ്യവസ്ഥ. അതിന് ശേഷം തുടര്‍ന്നുളള ഏഴു ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നുമായിരുന്നു നേരത്തെ ഇറക്കിയ മാര്‍ഗനിര്‍ദേശം.

ഇതിലാണ് ഭേദഗതി വരുത്തിയത്. ഇനി 14 ദിവസവും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. വീടുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. വീട്ടിലെ സൗകര്യം വാര്‍ഡ് തല സമിതികള്‍ പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top