×

ബംഗാളില്‍ മദ്യത്തിന് 30 % നികുതി കൂട്ടി – എട്ടിടത്ത് മദ്യവില്‍പ്പന തുടങ്ങി – തിരക്ക് കൂടി – ദില്ലിയില്‍ ലാത്തി ചാര്‍ജ്ജിലേക്ക്

ന്യൂഡല്‍ഹി:ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ കേന്ദ്രം അനുവദിച്ച ഇളവുകളുടെ ഭാഗമായി എട്ടു സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളോടെ മദ്യവില്പനശാലകള്‍ തുറന്നു. മിക്കയിടങ്ങളിലും വന്‍ തിരക്കാണ്. ചിലയിടങ്ങളില്‍ ക്യൂ കിലോമീറ്ററുകള്‍ നീണ്ടു.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, ആസാം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് മദ്യവില്പനശാലകള്‍ തുറന്നത്. ഡല്‍ഹിയില്‍ ലാത്തിച്ചാര്‍ജുണ്ടായി. 150 വില്പനശാലകള്‍ മാത്രമാണ് ഇവിടെ തുറന്നത്. ഉത്തര്‍പ്രദേശില്‍ ഷോപ്പിംഗ് മാളുകളിലുള്ള മദ്യവില്പനകേന്ദ്രങ്ങള്‍ തുറന്നില്ല.

ഒരേ സമയം അ‍ഞ്ചുപേര്‍ക്ക് മാത്രമാണ് വില്പനശാലകളില്‍ മദ്യം നല്‍കുക. സാമൂഹ്യഅകലം കര്‍ശനമായി പാലിച്ചുമാത്രമാകും വില്പനയെന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി കൂട്ടിയിട്ടുണ്ട്. കേരളം,പഞ്ചാബ് എന്നിവിടങ്ങളില്‍ മദ്യവില്പശാലകള്‍ തുറന്നിട്ടില്ല. തല്‍ക്കാലം തുറക്കേണ്ടെന്നാണ് കേരളത്തിന്റെ നിലപാട്. ഒരുസംസ്ഥാനത്തും ബാറുകള്‍ക്ക് അനുമതിയില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top