January 8, 2024 8:24 pmPublished by : Chief Editor
തിരുവനന്തപുരം: ബില്ലുകള്‍ പിടിച്ചു വെയ്ക്കുന്നതായുള്ള ആരോപണത്തില്‍ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
ഭൂപതിവ് ഭേദഗതി ബില്‍ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങള്‍ ലഭിച്ചതായും മൂന്ന് തവണ സര്‍ക്കാരിനെ ഇക്കാര്യം ഓര്‍മിപ്പിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി. നിവേദനം നല്‍കിയവര്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
തന്നെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ട. സ്ഥാപിത താത്പര്യങ്ങള്‍ക്കു വഴങ്ങില്ല. നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധിക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ട്. ബ്ലഡി കണ്ണൂരെന്നു താൻ പറഞ്ഞിട്ടില്ല. ബ്ലഡി പൊളിറ്റിക്സ് എന്നാണ് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെയാണ് താൻ വിമര്‍ശിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കും. വ്യാപാരികള്‍ നടത്തുന്ന കാരുണ്യ പരിപാടിയിലാണ് താൻ പങ്കെടുക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്