ആക്‌ട് ചെയ്യു, അല്ലെങ്കില്‍ രാജിവെച്ച് വീട്ടില്‍ പോകൂ; ഗവര്‍ണര്‍ക്കെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനാ
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സംസ്ഥാന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനാണ് ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നാണ് ബി ഗോപാലകൃഷ്ണന്റെ ആരോപണം. ഗവര്‍ണര്‍ ആക്‌ട് ചെയ്യണം. അതിന് കഴിയുന്നില്ലെങ്കില്‍ രാജി വച്ച് വീട്ടില്‍ പോകാന്‍ തയ്യാറാകണമെന്നും ബിജെപി വക്താവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം
ഗവര്‍ണ്ണര്‍ ആക്‌ട് ചെയ്യണം അല്ലങ്കില്‍ രാജിവെച്ച് വീട്ടില്‍ പോണം,, നോക്കുകുത്തിയായി ഗവര്‍ണ്ണര്‍ പദവിയില്‍ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണ്,,, യൂണിവേര്‍സിറ്റി കോളജ് സംഭവവും അതിനെ തുടര്‍ന്നുള്ള പരിഷ,, പി.എസ് സി തട്ടിപ്പുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണ്ണര്‍ പാറക്കല്ലാകുന്നത് കുറ്റകരമായ അനാസ്ഥയാണ്,,,, യൂണിവേര്‍സിറ്റി കോളേജില്‍ നിന്നും മുന്‍പ് പഠിച്ചിറങ്ങിയ sfi നേതാക്കള്‍ുരെ വഴി നേടിയ റാങ്കിനെപ്പറ്റിയും പരിശോധിക്കപ്പെടേണ്ടതാണ്,, സിന്‍ഡിക്കേറ്റ് അന്യേഷിച്ചാല്‍ കള്ളന്‍ കളവ് കേസ്സ് അന്വേഷിക്കുന്നത് പോലെയാകും, കേരളത്തിന്പുറത്ത് നിന്ന് ഏജന്‍സി അന്വേഷിക്കണം പിണറായി സര്‍ക്കാര്‍ കുറ്റവാളികളുടെ സര്‍ക്കാരാണ്,,, ഇവിടെയാണ് ഗവര്‍ണ്ണര്‍ അന്വേഷികേണ്ടത്,,, അല്ലാതെ ശില യായി കഴിയരുത്,,
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്