വിധി സ്വാഗതം ചെയ്യുന്നു; പുതിയ ആളുകളെ നിയമിച്ചാല്‍ നല്ല ഭരണമുണ്ടാവുമെന്ന് പ്രതീക്ഷ – ഗോകുലം ഗോപാലന്
January 24, 2022 8:58 pmPublished by : സ്വന്തം ലേഖകൻ
കോഴിക്കോട് :എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പു സംബന്ധിച്ച് ഹൈക്കോടതിയുടെ വിധി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും പുതിയ ആളുകളെ നിയമിച്ചാല്‍ നല്ലൊരു ഭരണമുണ്ടാവുമെന്ന പ്രതീക്ഷയുണ്ടന്നും ശ്രീനാരായണ ധര്‍മവേദി ചെയര്മാന് ഗോകുലം ഗോപാലന് പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തില്‍ കഴിഞ്ഞ 15 കൊല്ലത്തോളമായി മാറ്റം വരുത്താനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും തന്നെ.
ശ്രീനാരായണ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തി ജീവിക്കുന്നവര്‍ക്ക് ഏറെ സന്തോഷകരമായ വിധിയാണിതെന്നും സ്വാതന്ത്ര്യം കിട്ടിയ സന്തോഷമാണ് എല്ലാവര്ക്കും. ഭരിക്കുന്നവര്‍ക്കെതിരെ അഭിപ്രായം പറയുന്നവരെ പിരിച്ചുവിടുന്ന അവസ്ഥയാണ്. വെള്ളാപ്പള്ളി നടേശന് തന്റെ അധികാരത്തിലമര്ത്തിക്കൊണ്ടാണ് ഇത്രയും കാലം ഭരണം നടത്തിയത്. അതാണു വിധിയിലൂടെ തകിടം മറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍പോലെ തിരഞ്ഞെടുപ്പു നടത്തിയാല്‍ വെള്ളാപ്പള്ളി നടേശനു അടുത്തുവരാന്‍ പറ്റില്ല. അത്രയും ദുര്‍ഭരണമായിരുന്നു നടത്തിയിരുന്നത്. അതിനു മാറ്റം വരുത്താന്‍ ശ്രമിക്കുന്നവരെയൊക്കെ അടിച്ചുപുറത്താക്കുന്ന രീതിയായിരുന്ന ഇതു വരെയെന്നും ഗോകുലം ഗോപാലന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്