തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്; പത്ത് കിലോ സ്വര്‍ണവുമായി ജീവനക്കാരന്‍ പിടിയില്‍
തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ജീവനക്കാരുടെ സ്വര്‍ണക്കടത്ത്. കരാര്‍ ജീവനക്കാരനാണ് പത്ത് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന് കടത്താന്‍ ശ്രമിച്ചത്. എസി മെക്കാനിക്കായി ജോലിചെയ്യുന്ന അനീഷിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ഇയാളില്‍ നിന്ന് പത്ത് കിലോ സ്വര്‍ണം പിടികൂടി.
ദുബായില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം വാങ്ങിത്. ഇത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു. സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് മുഴുവന്‍ സ്വര്‍ണവും ഇയാളില്‍ നിന്നും കണ്ടെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ആരാണ് ഇയാള്‍ക്ക് സ്വര്‍ണം കൈമാറിയതെന്ന് അന്വേഷിച്ചു വരികയാണെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്