കനകം കടത്ത് – രോഷാകുലനായി അമിത് ഷാ ; യുഎഇയെ പിണക്കാതെ ഉന്നതരെ പിടികൂടും
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു.. അതിശക്തമായാണ് അമിത് ഷാ പ്രതികരിച്ചത്.
തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം. എന്‍.ഐ.എയുടെ അന്വേഷണ രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. ഹൈദരാബാദിലെ എന്‍.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിനു കീഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. കേസിന്റെ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് തന്നെ ഇടപെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയത്. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം നടന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അന്വേഷണത്തെ നിരീക്ഷിക്കും.
യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ ദുബായിലേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കും. യുഎഇയുടെ പിന്തുണയോടെയാകും അന്വേഷണം. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍സും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണ്. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഫൈസല്‍ ഫരീദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്