×

സ്വര്‍ണത്തിന്റെ നിറം മാറ്റത്തിന് കാരണം മീനിലെ രാസവസ്തുവെന്ന് സംശയം:

വാകത്താനം: മത്തി വെട്ടിക്കഴിഞ്ഞപ്പോള്‍ യുവതിയുടെ കയ്യില്‍ കിടന്ന സ്വര്‍ണ മോതിരത്തിന്റെ നിറം വെള്ളിക്കളറായി. ആറ് വര്‍ഷമായി കയ്യില്‍ കിടന്ന 916 മുദ്രയുള്ള രണ്ട് മോതിരങ്ങളുടെ നിറമാണ് വെള്ളി നിറത്തലായത്. മീനിലെ രാസവസ്തുവാണോ സ്വര്‍ണത്തിന്റെ നിറം മാറ്റത്തിന്റെ കാരണമെന്നാണ് സംശയം.

പൊങ്ങന്താനം കട്ടത്തറയില്‍ ജനിമോന്റെ ഭാര്യയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നഴ്‌സുമായ ജെസിയുടെ സ്വര്‍ണ മോതിരമാണ് മത്തി വെട്ടിയ പിന്നാലെ നിറം മാറി വെള്ളിയായത്. ആറ് വര്‍ഷം മുന്‍പ് ജെസിയുടെ കൈവിരലില്‍ ചാര്‍ത്തിയ 916 അടയാളമുള്ള വിവാഹ മോതിരം തനി വെള്ളി പോലെയായി.

ഞായറാഴ്ച രാവിലെ വീട്ടു മുറ്റത്ത് സൈക്കിളില്‍ കൊണ്ടുവന്നയാളുടെ പക്കല്‍ നിന്നും മത്തിയില്‍ ഒരു കിലോ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഡ്യൂട്ടിക്കു പോകും മുന്‍പേ രാവിലെ 11ന് മത്തിവെട്ടി കഴിഞ്ഞപ്പോള്‍ തന്റെ വിവാഹ മോതിരവും അടുത്ത വിരലില്‍ കിടന്ന മറ്റൊരു മോതിരവും വെള്ളി നിറമായി എന്നാണ് ജെസി പറയുന്നത്. മീനില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളാകാം സ്വര്‍ണത്തിന്റെ നിറം മാറ്റത്തിന് കാരണമെന്നാണ് ഇവരുടെ സംശയം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top