കോഴിക്കോട്: സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരങ്ങള്‍ കസ്റ്റംസിനെ അറിയിച്ചാല്‍ കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെ പ്രതിഫലം പ്രഖ്യാപിച്ച് കസ്റ്റംസ്.
വിവരം അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. വിവരങ്ങള്‍ അറിയിക്കുന്നതിനായി 0483 2712369 എന്ന ഫോണ്‍ നമ്ബറും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.
ഈ വര്‍ഷം 82 കേസുകളിലായി 35 കോടിയുടെ 65 കിലോഗ്രാമോളം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇതില്‍ 25 കേസുകള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലും കണ്ടെത്തി.
അനധികൃതമായി വിദേശ കറന്‍സികള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കേസുകളുടെ എണ്ണം 12 ആണ്. 90 ലക്ഷം രൂപയുടെ വിദേശ കറന്‍സികളാണ് ഈ കേസുകളില്‍ നിന്നും കണ്ടെത്തിയത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്